ക​ണി​ച്ചാ​ർ പി​എ​ച്ച്സി​ വി​വാ​ദം: രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് ഭ​ര​ണസ​മി​തി
Wednesday, September 11, 2019 1:15 AM IST
ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ പി​എ​ച്ച്സി യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​ർ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​നെ ജ​ന​മ​ധ്യ​ത്തി​ൽ താ​ഴ്ത്തി​ക്കാ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ചി​ല​ർ ന​ട​ത്തു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.
ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പി​എ​ച്ച്സി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തു​മ്പോ​ൾ നി​യ​മി​ക്കേ​ണ്ട അ​ധി​ക ഡോ​ക്ട​റു​ടേ​യോ ന​ഴ്സി​ന്‍റെ​യോ വേ​ത​നം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തി​ന് സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ മാ​ണി പ​റ​ഞ്ഞു. പി​ന്നോ​ക്ക പ​ഞ്ചാ​യ​ത്താ​യ​തി​നാ​ൽ ഈ ​ഭ​ര​ണ സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​മ​യ​ത്ത് നാ​ലു കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​ധി​ക ധ​ന​സ​ഹാ​യം ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ പി​ന്നീ്ട് സ​ർ​ക്കാ​ർ മാ​റി​യ​പ്പോ​ൾ ധ​ന​സ​ഹാ​യം ര​ണ്ടു കോ​ടി​യാ​ക്കി വെ​ട്ടി​ക്കു​റ​ച്ചെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്റ്റാ​നി എ​ട​ത്താ​ഴെ പ​റ​ഞ്ഞു. ഈ ​തു​ക​യു​പ​യോ​ഗി​ച്ച് സ​ർ​ക്കാ​ർ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ക​ണി​ച്ചാ​ർ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ്, ഗ​വ.​ഹോ​മി​യോ ആ​ശു​പ​ത്രി പൂ​ള​ക്കു​റ്റി, അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ച്ച​ത്.
കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കു​മ്പോ​ൾ അ​ധി​ക​മാ​യി ഒ​രു വ​ർ​ഷം 10 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു വ​രും. ഇ​ത് പ​ഞ്ചാ​യ​ത്തി​ന് താ​ങ്ങാ​നാ​വി​ല്ല. നി​ല​വി​ലെ പി​എ​ച്ച്സി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷാ​ന്‍റി സെ​ബാ​സ്റ്റ്യ​ൻ, സി​ജി ടോ​മി, വാ​ർ​ഡം​ഗം വി​നോ​യ് ജോ​ർജ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.