തൊ​ഴി​ലു​റ​പ്പാ​ണ്; കൂ​ലി ഉ​റ​പ്പി​ല്ല
Tuesday, September 17, 2019 1:18 AM IST
ചെ​റു​പു​ഴ: തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്ത തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​ണി​ക്കൂ​ലി ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു പ്ര​തി​ഷേ​ധ​വു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് ഒ​രു കൂ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. 90 ല​ക്ഷ​ത്തോ​ളം രൂ​പ ഇ​വ​ർ​ക്കു ല​ഭി​ക്കാ​നു​ണ്ട്. ഓ​ണ​ത്തി​നു മു​ന്പു ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും പ​ണം ല​ഭി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണു പ്ര​തി​ഷേ​ധ​വു​മാ​യി ഇ​വ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യ​ത്.

80,000 മു​ത​ൽ ഒ​രു​ല​ക്ഷം രൂ​പ വ​രെ ല​ഭി​ക്കാ​നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട്. എ​ന്നാ​ൽ പ​ണം എ​ത്താ​ത്ത​തി​നാ​ലാ​ണു വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തെ​ന്നും പ​ണം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല കോ​ള​യ​ത്ത് പ​റ​ഞ്ഞു.