സൗ​ജ​ന്യ തൊഴിൽ പ​രി​ശീ​ല​ന​ം
Wednesday, September 18, 2019 1:22 AM IST
ക​ണ്ണൂ​ർ: കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം കു​ടും​ബ​ശ്രീ മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ-​ഗ്രാ​മീ​ണ്‍ കൗ​ശ​ല്യ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ശ്രീ​ക​ണ്ഠ​പു​രം, ത​ളി​പ്പ​റ​ന്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ വി​വി​ധ സൗ​ജ​ന്യ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്രി​സ്ത്യ​ൻ, മു​സ്‍​ലിം , പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 18 നും 35 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വ​നി​ത​ക​ൾ​ക്കാ​ണ് അ​വ​സ​രം. ശ്രീ​ക​ണ്ഠ​പു​രം സെ​ന്‍റ​റി​ൽ- കോ​ഴ്സ്: എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നി​ഷ്യ​ൻ ആ​ൻ​ഡ് പേ​ഷ്യ​ന്‍റ് കെ​യ​ർ, ദൈ​ർ​ഘ്യം: ആ​റു മാ​സം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: പ്ല​സ്ടു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ഫോ​ൺ: 9633130753. ത​ളി​പ്പ​റ​ന്പ് സെ​ന്‍റ​റി​ൽ-​കോ​ഴ്സ്: ബ്യൂ​ട്ടീ​ഷ്യ​ൻ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്സ് ഓ​ണ്‍ ഹെ​യ​ർ, സ്കി​ൻ ആ​ൻ​ഡ് മേ​ക്ക​പ്പ്), ദൈ​ർ​ഘ്യം: നാ​ലു മാ​സം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: എ​ട്ടാം ക്ലാ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ഫോ​ൺ: 8921090568.