"താ​വം മേ​ൽ​പ്പാ​ലം വി​ദ​ഗ്ദ സം​ഘം പ​രി​ശോ​ധി​ക്ക​ണം'
Sunday, October 6, 2019 2:52 AM IST
പ​ഴ​യ​ങ്ങാ​ടി: താ​വം മേ​ൽ​പ്പാ​ലം വി​ദ​ഗ്ദ സം​ഘ​ത്തെ​ക്കൊ​ണ്ട് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് ടി.​വി രാ​ജേ​ഷ് എം​എ​ൽ​എ മ​ന്ത്രി ജി.​സു​ധാ​ക​ര​നും കെ​എ​സ്ടി​പി ചീ​ഫ് എ​ന്‍​ജി​നി​യ​ർ​ക്കും ക​ത്തു ന​ൽ​കി. പി​ലാ​ത്ത​റ-​പാ​പ്പി​നി​ശേ​രി കെ​എ​സ്ടി​പി റോ​ഡി​ൽ താ​വം റ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തു​ള്ള അ​പ്രോ​ച്ച് റോ​ഡി​നെ​യും തൂ​ണി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സ്ലാ​ബി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് ചെ​റി​യ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ട​ത്.
വി​ദ​ഗ്ധ സം​ഘ​ത്തെ ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് കെ​എ​സ്ടി​പി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി.​എ​സ്. മ​നീ​ഷ പ​റ​ഞ്ഞു. പാ​ല​ത്തി​ലു​ണ്ടാ​യ വി​ള്ള​ൽ ജ​ന​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രി​ലും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന എ​ത്ര​യും​പെ​ട്ടെ​ന്ന് ന​ട​ത്ത​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ആ​വ​ശ്യ​പ്പെ​ട്ടു.