റോ​ഡി​ലെ പ്ര​ള​യമാ​ലി​ന്യം നീ​ക്കി​യി​ല്ല; പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി നാ​ട്ടു​കാ​ർ
Monday, October 7, 2019 1:24 AM IST
ശ്രീ​ക​ണ്ഠ​പു​രം: പ്ര​ള​യ​ത്തി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ സ്കൂ​ൾ റോ​ഡ് ശു​ചീ​ക​രി​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. പ​ട്ടു​വം വാ​ണീ​വി​ലാ​സം എ​ൽ​പി സ്കൂ​ൾ റോ​ഡി​ലാ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​റോ​ളം നീ​ള​മു​ള്ള റോ​ഡ് ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​യി​രു​ന്നു. വെ​ള്ള​മി​റ​ങ്ങി​യ ശേ​ഷം നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കു​റ​ച്ചു ഭാ​ഗ​ത്തെ മാ​ലി​ന്യം ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് നീ​ക്കി​യി​രു​ന്നെ​ങ്കി​ലും ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും ഇ​പ്പോ​ഴും മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. സ്കൂ​ൾ ബ​സു​ക​ളും മ​റ്റ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി പോ​കു​ന്നു​ണ്ട്. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ൾ​പ്പെ​ടെ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് പോ​കു​ന്ന​ത്. ദു​ർ​ഗ​ന്ധം കാ​ര​ണം ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​യും ദു​രി​ത​പൂ​ർ​ണ​മാ​ണ്. പ്ര​ള​യം ക​ഴി​ഞ്ഞ് ര​ണ്ടു മാ​സ​ത്തോ​ള​മാ​യി​ട്ടും മാ​ലി​ന്യം നീ​ക്കാ​ൻ ത​യാ​റാ​കാ​ത്ത പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.