പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ: സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി മ​തി​യാ​ക്ക​ണം-കെ​ജി​ഒ​യു
Monday, October 7, 2019 1:24 AM IST
പ​യ്യാ​വൂ​ർ: പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്കെ​തി​രെ ജീ​വ​ന​ക്കാ​രെ കൊ​ണ്ട് പ​ണി​മു​ട​പ്പി​ക്കു​ക​യും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും വീ​മ്പു​പ​റ​ഞ്ഞ​വ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പു​നഃ​പ​രി​ശോ​ധ​ന​യ്ക്കു വേ​ണ്ടി നി​യ​മി​ച്ച ക​മ്മി​റ്റി​ക്ക് ഇ​രി​പ്പ​ടം പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ (കെ​ജി​ഒ​യു) ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​ത്ത സ​ർ​ക്കാ​ർ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച എ​ൽ​ടി​സി​യും അ​ട്ടി​മ​റി​ച്ച​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. അ​നി​ൽ കു​മാ​ർ, എ.​ആ​ർ. ജി​തേ​ന്ദ്ര​ൻ, സി.​ആ​ർ. ഉ​ഷ, ഡോ. ​ബീ​റ്റു ജോ​സ​ഫ്, മ​നോ​ജ് ബാ​ബു, രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.