കെ.​എം. മാ​ത്യു ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം ച​പ്പാ​ര​പ്പ​ട​വ് സ്കൂ​ളി​ന്
Monday, October 7, 2019 1:24 AM IST
ച​പ്പാ​ര​പ്പ​ട​വ്: കെ.​എം. മാ​ത്യു ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ന​ൽ​കി​വ​രു​ന്ന കെ.​എം. മാ​ത്യു ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​ര​ത്തി​ന് ച​പ്പാ​ര​പ്പ​ട​വ് ഹൈ​സ്കൂ​ൾ അ​ർ​ഹ​മാ​യി. 25,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം. പാ​ഠ്യ-​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നാ​ണ് പു​ര​സ്കാ​രം. പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും കെ.​എം. മാ​ത്യു അ​നു​സ്മ​ര​ണ​വും 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ സു​മാ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.