കാ​ന്‍​സ​ര്‍ നി​യ​ന്ത്രി​ത ഗ്രാ​മം പ​ദ്ധ​തി മാ​തൃ​ക​യെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി
Monday, October 7, 2019 1:28 AM IST
പ​രി​യാ​രം: പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യ ഭീ​തി​യ​ല്ല പ്ര​തി​രോ​ധ​മാ​ണ് കാ​ന്‍​സ​ര്‍ നി​യ​ന്ത്രി​ത ഗ്രാ​മം പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ന​ല്ല ഭ​ക്ഷ​ണ സ​ദ​സും മെ​ഗാ ഭ​ക്ഷ​ണ പ്ര​ദ​ര്‍​ശ​ന​മ​ത്സ​ര​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യു​ന്നു മ​ന്ത്രി.

പ​രി​യാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കാ​ന്‍​സ​ര്‍ നി​യ​ന്ത്രി​ത ഗ്രാ​മ​മാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വ​ര്‍​ഷ​ക്കാ​ല​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കാ​ന്‍​സ​റി​ന് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ജീ​വി​ത ശൈ​ലി​രോ​ഗ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ന​മ്മു​ടെ ആ​ഹാ​ര​ശീ​ല​ങ്ങ​ള്‍ മാ​റ്റേ​ണ്ട​തും മാ​യ​മി​ല്ലാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ തി​രി​ച്ച​റി​യേ​ണ്ട​തു​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​രി​ങ്ങ​ല്‍ സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഭ​ക്ഷ്യ​മേ​ള​യി​ല്‍ വി​വി​ധ​ങ്ങ​ളാ​യ അ​റു​ന്നൂ​റി​ലേ​റെ വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

18 വാ​ര്‍​ഡു​ക​ളി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും ന​ല്ല ഭ​ക്ഷ​ണ സ​ദ​സി​ല്‍ പ​ങ്കെ​ടു​ത്തു. മെ​ഗാ ഭ​ക്ഷ​ണ പ്ര​ദ​ര്‍​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി.​സു​ഭാ​ഷ് സ​മ്മാ​ന​ദാ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി.​ര​മ, പി.​പി.​ര​ഘു, സ​തീ​ശ​ന്‍ ബാ​ല​സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ ബോ​ധ​വ​ത്കര​ണ ക്ലാ​സും ന​ട​ന്നു.