ജി​ല്ലാ ജ​യി​ൽ ത​ളി​പ്പ​റ​മ്പ് കാ​ഞ്ഞി​ര​ങ്ങാ​ട്ടേ​ക്കു മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്ന് ജ​യി​ൽ ഡി​ജി​പി
Wednesday, October 9, 2019 1:20 AM IST
ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​രി​ൽ നി​ല​വി​ലു​ള്ള ജി​ല്ലാ ജ​യി​ൽ ത​ളി​പ്പ​റ​മ്പ് കാ​ഞ്ഞി​ര​ങ്ങാ​ട്ടേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്കു​മെ​ന്ന് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്. നി​ർ​ദി​ഷ്ട ജ​യി​ൽ സ്ഥാ​പി​ക്കു​ന്ന കാ​ഞ്ഞി​ര​ങ്ങാ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സം​ബ​ർ ആ​ദ്യ​വാ​രം ത​റ​ക്ക​ല്ലി​ടു​ന്ന ജ​യി​ൽ 2020 അ​വ​സാ​ന​ത്തോ​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു സ​മീ​പ​ത്തു​ള്ള ജി​ല്ലാ ജ​യി​ൽ ത​ളി​പ്പ​റ​മ്പി​ലേ​ക്ക് മാ​റ്റി അ​വി​ടെ സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ ആ​രം​ഭി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്നു വി​ട്ടു​കി​ട്ടി​യ 8.75 ഏ​ക്ക​ർ ഭൂ​മി​യി​ൽ നി​ർ​മി​ക്കു​ന്ന ജ​യി​ലി​ന് 18 കോ​ടി 56 ല​ക്ഷം രൂ​പ​യാ​ണ് എ​സ്റ്റി​മേ​റ്റ് തു​ക.

ജ​യി​ൽ ഡി​ഐ​ജി സാം ​ത​ങ്ക​യ്യ​ൻ, ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്ന​കു​മാ​ർ, ജ​യി​ൽ ഉ​ത്ത​ര​മേ​ഖ​ല സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എം.​വി.​ര​വീ​ന്ദ്ര​ൻ, ത​ളി​പ്പ​റ​മ്പ് ജി​ല്ലാ ജ​യി​ൽ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ടി.​കെ.​ജ​നാ​ർ​ദ​ന​ൻ, പൊ​തു​മ​രാ​മ​ത്ത് ബി​ൽ​ഡിം​ഗ്സ് വി​ഭാ​ഗം എ.​ഇ പി.​പ്രേം കി​ഷോ​ർ, ജ​യി​ൽ സ​ബോ​ർ​ഡി​നേ​റ്റ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ടി.​സ​ന്തോ​ഷ് എ​ന്നി​വ​രും ഡി​ജി​പി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.