ജ​യി​ലി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ മാ​ത്ര​മ​ല്ല; പൂ​ച്ചെ​ട്ടി​ക​ളും വി​പ​ണ​ന​ത്തി​ന് റെ​ഡി
Wednesday, October 9, 2019 1:20 AM IST
ക​ണ്ണൂ​ർ: രു​ചി​യൂ​റും ക​ണ്ണൂ​ർ കി​ണ്ണ​ത്ത​പ്പം ഇ​നി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ കൗ​ണ്ട​റി​ൽനി​ന്നു വാ​ങ്ങാം. ജി​ല്ലാ ജ​യി​ലി​ൽനി​ന്ന് ത​ട​വു​കാ​ർ നി​ർ​മി​ക്കു​ന്ന കി​ണ്ണ​ത്ത​പ്പ​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ജ​യി​ൽ ഡി​ജി​പി നി​ർ​വ​ഹി​ച്ചു.
ഒ​രു കി​ലോ കി​ണ്ണ​ത്ത​പ്പ​ത്തി​ന് 120 രൂ​പ​യാ​ണ് വി​ല. നാ​ലുവീ​തം ത​ട​വു​കാ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള്ള​വ​ർക്ക് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം. നെ​യ്, തേ​ങ്ങാ​പാ​ൽ‌, വെ​ല്ലം, അ​രി​പ്പൊ​ടി, ക​ട​ല​പ്പ​രി​പ്പ്, മു​ന്തി​രി എ​ന്നി​വ​യാ​ണ് ചേ​രു​വ​ക​ൾ. കൂ​ടാ​തെ സി​മ​ന്‍റ് പൂ​ച്ചെ​ട്ടി​ക​ളും ജ​യി​ലി​ൽ നി​ന്ന് വി​പ​ണ​നം തു​ട​ങ്ങി. ഏ​റെ​ക്കാ​ലം ഈ​ടു​നി​ൽ​ക്കു​ന്ന പൂ​ച്ചെ​ട്ടി​ക​ൾ​ക്ക് 90 രൂ​പ​യാ​ണ് വി​ല. ജ​യി​ൽ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ധ​ന പ​ന്പും ഉ​ട​ൻ ആ​രം​ഭി​ക്കും.