പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ പി​ടി​കൂ​ടി
Wednesday, October 9, 2019 1:23 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളു​ടെ ശേ​ഖ​രം പി​ടി​കൂ​ടി.
മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി.​രാ​ഗേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​നയി​ലാ​ണ് 250 കി​ലോ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ പി​ടി​കൂ​ടി​യ​ത്. മ​ട്ട​ന്നൂ​ർ ഗ​വ.​യു​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ കെ​വി​എ​ൻ ട്രേ​ഡേ​ർ​സ്, ഇ​രി​ട്ടി റോ​ഡി​ലെ സി.​എ. ഫി​ഷ് സ്റ്റാ​ൾ, പാ​ലോ​ട്ടു പ​ള​ളി​യി​ലെ ലു​ലു ബേ​ക്ക​റി, ക​ളറോ​ഡി​ലെ ഫി​ദ സ്റ്റോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ലാ​സ്റ്റി​ക് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി.