ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം പേ​രാ​വൂ​ർ ഫൊ​റോ​ന​ത​ല ഉ​ദ്ഘാ​ട​നം
Wednesday, October 9, 2019 1:23 AM IST
പേ​രാ​വൂ​ർ: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ഉ​ത്ത​രമേ​ഖ​ല ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പേ​രാ​വൂ​ര്‍ ഫൊ​റോ​നത​ല ഉ​ദ്ഘാ​ട​ന​വും വി​ളം​ബ​ര ജാ​ഥ​യും തൊണ്ടി​യി​ല്‍ ന​ട​ന്നു.
പേ​രാ​വൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌ ഫൊ​റോ​ന വികാരി റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഡോ. ​സ​ന്തോ​ഷ് നെ​ടു​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. തോ​മ​സ് പാ​റ​ക്ക​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജോ​ണി വ​ട​ക്കേ​ക്ക​ര, ഒ. ​മാ​ത്യു, കു​ഞ്ഞു​മോ​ന്‍ ക​ണി​യാ​ഞ്ഞാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണീ​ര്‍ ച​ങ്ങ​ല, സ​മ​ര​കൂ​ടാ​രം, മു​ഖ്യ​മ​ന്ത്രി​ക്കൊ​രു ക​ണ്ണീ​ര്‍​ക്ക​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ര്‍​ണ, അ​മ്മ​മാ​രു​ടെ ക​ണ്ണീ​ര്‍ ക​ഞ്ഞി, തെ​രു​വു​നാ​ട​കം, പ​ദ​യാ​ത്ര, റോ​ഡ് ഷോ ​തു​ട​ങ്ങി​യ​വ​യും ന​ട​ക്കും. ഡി​സം​ബ​ര്‍ എ​ട്ടി​നു ക​ണ്ണൂ​ര്‍ ക​ള​ക്‌ട​റേ​റ്റി​ലേ​ക്കു ന​ട​ക്കു​ന്ന ലോം​ഗ് മാ​ര്‍​ച്ചോ​ടു​കൂ​ടി​യാ​ണു പ്ര​ക്ഷോ​ഭം അ​വ​സാ​നി​ക്കു​ക.