ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, October 21, 2019 9:39 PM IST
പ​യ്യ​ന്നൂ​ര്‍: കാ​ല്‍​ന​ട​യാ​ത്ര​യ്ക്കി​ട​യി​ല്‍ ബൈ​ക്കി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​യ്യ​ന്നൂ​ര്‍ ക​ണ്ടോ​ത്ത് ദി​നേ​ശ് ഭ​വ​ന് സ​മീ​പ​ത്തെ പ​രേ​ത​നാ​യ രാ​ഘ​വ​ൻ-​ശ്യാ​മ​ള ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ കു​റു​വേ​ലി ഹൗ​സി​ല്‍ രാ​ഹു​ലാ​ണ്(32) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 13ന് ​വൈ​കു​ന്നേ​രം ക​ണ്ടോ​ത്താ​ണ് അ​പ​ക​ടം. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന രാ​ഹു​ലി​നെ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ബൈ​ക്ക് മ​റി​ഞ്ഞ് ബൈ​ക്കോ​ടി​ച്ചി​രു​ന്ന കോ​റോം നെ​ല്യോ​ട്ടെ അ​ര്‍​ജു​നും (28) പ​രി​ക്കേ​റ്റി​രു​ന്നു. ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം ഇ​രു​വ​രേ​യും മം​ഗ​ലാ​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​സോ​സി​യേ​ൻ ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്ക് സൊ​സൈ​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് മ​ര​ണ​മ​ട​ഞ്ഞ രാ​ഹു​ൽ. രാ​ഹു​ലും ക​മ്പി​ല്‍ സ്വ​ദേ​ശി​നി സു​നി​ത​യു​മാ​യു​ള്ള വി​വാ​ഹം ഒ​മ്പ​ത് മാ​സം മു​മ്പാ​യി​രു​ന്നു.​സ​ഹോ​ദ​ര​ന്‍ രാ​ഗേ​ഷ്.