ല​ഹ​രിവി​രു​ദ്ധ വാ​രാ​ച​ര​ണ​ം; കൊ​ട്ടി​യൂ​ർ ഐ​ജെഎം എച്ച്എസ്എസിന് ​ഒ​ന്നാം സ്ഥാ​നം
Thursday, October 24, 2019 1:28 AM IST
കൊ​ട്ടി​യൂ​ർ: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു കെ​സിബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ ഒ​ന്നാം സ്ഥാ​നം കൊ​ട്ടി​യൂ​ർ ഐ​ജെഎം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന്.
മാ​ന​ന്ത​വാ​ടി കോ​ർ​പ​റേ​റ്റി​ന്‍റെ കീ​ഴി​ലു​ള്ള 45 വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തി​യ വി​ദ​ഗ്‌​ധ സ​മി​തി​യാ​ണ് അ​വാ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ബി​ജു പൊ​ൻ​പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സോ​സി​യേ​റ്റ് മാ​നേ​ജ​ർ ഫാ.​സി​ജു എ​ളം​കു​ന്നു​പ്പു​ഴയി​ൽനി​ന്ന് മു​ഖ്യാ​ധ്യാ​പ​ക​ൻ ടി.​ടി. സ​ണ്ണി കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ഏ​റ്റു​വാ​ങ്ങി.