വി​ശ​ദീ​ക​ര​ണ യോ​ഗ​വും പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും
Thursday, November 7, 2019 1:28 AM IST
ത​ളി​പ്പ​റ​മ്പ്: പ​ത്താം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ശു​പാ​ർ​ശ ചെ​യ്ത ശ​മ്പ​ള സ്കെ​യി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക, കെ​എ​ഫ്സി​യി​ലെ ആ​ർ​ആ​ർ ത​സ്തി​ക നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, അ​കാ​ര​ണ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം അ​നീ​ഷ് ഓ​ട​ക്ക​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ത​ളി​പ്പ​റ​മ്പ് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ യോ​ഗ​വും പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം നാ​രാ​യ​ണ​ൻ​കു​ട്ടി മ​നി​യേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എം. ​സ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ കെ.​വി. മ​ഹേ​ഷ്, ജ​ന്നി​ഫ​ർ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.