ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​നു മു​ന്നി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ട്ടു​മ​ട​ക്കി: ഫാ. ​തൈ​ത്തോ​ട്ടം
Thursday, November 7, 2019 1:28 AM IST
ശ്രീ​ക​ണ്ഠ​പു​രം: രാ​ജ്യ​ത്തെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടേ​യും പ്ര​തി​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളു​ടേ​യും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നു മു​ന്നി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ട്ടു​മ​ട​ക്കി​യ​തി​നു തെ​ളി​വാ​ണ് ആ​ർ​സി​ഇ​പി ക​രാ​ർ മ​ര​വി​പ്പി​ച്ച​തെ​ന്ന​തി​നു പി​ന്നി​ലെ​ന്ന് ഫാ. ​തോ​മ​സ് തൈ​ത്തോ​ട്ടം. സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​നെ​തി​രേ​യും ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ത​ല​ശേ​രി അ​തി​രൂ​പ​ത ചെ​മ്പ​ന്തൊ​ട്ടി മേ​ഖ​ല മ​ദ്യ​വി​രു​ദ്ധ സ​മി​തി, മു​ക്തി​ശ്രീ എ​ന്നി​വ സം​യു​ക്ത​മാ​യി ചെ​മ്പ​ന്തൊ​ട്ടി ടൗ​ണി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ർ​ഷ​ക​ർ വ​ർ​ഗ​പ​ര​മാ​യി സം​ഘ​ടി​ച്ച് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​പ്പി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങ​ണം. പ്ര​ക​ട​ന പ​ത്രി​ക​യി​ൽ മ​ദ്യ​വ​ർ​ജ​ന​മാ​ണ് ത​ങ്ങ​ളു​ടെ ന​യ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ മു​ൻ സ​ർ​ക്കാ​ർ നി​ർ​ത്തി​യ മു​ഴു​വ​ൻ ബാ​റു​ക​ളും തി​രി​ച്ചു കൊ​ണ്ടു​വ​ന്നു.

മ​ദ്യ​ഷാ​പ്പു​ക​ൾ മൗ​ലി​ക അ​വ​കാ​ശ​മ​ല്ലെ​ന്നും മ​നു​ഷ്യ​ന്‍റെ സ്വ​കാ​ര്യ​ത മൗ​ലി​ക അ​വ​കാ​ശ​മാ​ണ​ന്നു​മാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. വാ​ള​യാ​റി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ന് പി​ന്നി​ലേ​യും ഘ​ട​കം മ​ദ്യ​മാ​ണ്. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ കേ​ര​ള​ത്തി​ൽ മൂ​ന്നി​ര​ട്ടി കൂ​ടു​ത​ലാ​യ​തി​ന്‍റേ​യും കാ​ര​ണം മ​ദ്യ​മാ​ണ​ന്ന് ഫാ. ​തോ​മ​സ് തൈ​ത്തോ​ട്ടം പ​റ​ഞ്ഞു.
ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ സ​മി​തി ചെ​മ്പ​ന്തൊ​ട്ടി മേ​ഖ​ല ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ന്‍റ​ണി മേ​ൽ​വെ​ട്ടം, ഷീ​ബ തെ​ക്കേ​ട​ത്ത്, സ​ഞ്ജ​ൻ വ​ർ​ഗീ​സ്, കെ.​ജെ. ചാ​ക്കോ കൊ​ന്ന​യ്ക്ക​ൽ, സി​സ്റ്റ​ർ. ജ​സി ജോ​സ​ഫ്, ഫാ. ​സ​ന്തോ​ഷ് ചാ​രം​തൊ​ട്ടി​യി​ൽ, ഷി​നോ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.