വ​ള​പ​ട്ട​ണം-​കീ​രി​യാ​ട് വ​ഴി സ​ർ​വീ​സ്: സ്വ​കാ​ര്യ​ബ​സു​ക​ൾ ത​ട​ഞ്ഞു
Thursday, November 7, 2019 1:31 AM IST
പു​തി​യ​തെ​രു: ദേ​ശീ​യ​പാ​ത​യി​ൽ പു​തി​യ​തെ​രു​വി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ വ​ള​പ​ട്ട​ണം കീ​രി​യാ​ട് വ​ഴി നി​യ​മം​ലം​ഘി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ ബ​സു​ക​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. ബ​സ് ഓ​ടാ​ത്ത റോ​ഡി​ൽ കൂ​ടി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തു വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്നും നി​ര​വ​ധി പ​രാ​തി​ക​ൾ കൊ​ടു​ത്തി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു ബ​സു​ക​ൾ ത​ട​യു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം പു​തി​യ​തെ​രു​വി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കാ​ര​ണം ട്രി​പ്പ് മു​ട​ങ്ങാ​തി​രി​ക്കാ​നാ​ണു യാ​ത്ര​ക്കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ കീ​രി​യാ​ട് വ​ഴി ഓ​ടി​ച്ച​തെ​ന്നു ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.