കു​ഴ​ൽ​ക്കി​ണ​ർ ലോ​റി മ​റി​ഞ്ഞു; ആ​റു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, November 7, 2019 1:32 AM IST
ആ​ല​ക്കോ​ട്: കു​ഴ​ൽക്കി​ണ​ർ ലോ​റി മ​റി​ഞ്ഞ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ നെ​ല്ലി​പ്പാ​റ കു​റി​ഞ്ഞി​കു​ളം ഓ​യി​ൽ മി​ല്ലി​നു സ​മീ​പം മ​ല​യോ​ര ഹൈ​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട കു​ഴ​ൽ​ക്കി​ണ​ർ വാ​ഹ​നം റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ ത​ന്നെ മ​റി​യു​ക​യാ​യി​രു​ന്നു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളു​മാ​ണു പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി. റോ​ഡി​ൽ പ​ര​ന്നൊ​ഴു​കി​യ ഓ​യി​ൽ ഫ​യ​ർ​ഫോ​ഴ്സ് വെ​ള്ളം ചീ​റ്റി​യാ​ണ് ഒ​ഴു​ക്കി​ക്ക​ള​ഞ്ഞ​ത്. കു​പ്പം ഖ​ലാ​സി​ക​ൾ എ​ത്തി​യാ​ണ് വാ​ഹ​നം നി​വ​ർ​ത്തി​യ​ത്. തേ​ർ​ത്ത​ല്ലി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന കു​ഴ​ൽ​ക്കി​ണ​ർ ലോ​റി​യാ​ണു മ​റി​ഞ്ഞ​ത്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ കൃ​ഷ്ണ​ൻ, ഹോ​നി, സു​മ​റോ, ക​മ​ൽ, പ്ര​ദീ​പ്, അ​ഭി​ന​വ് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.