ബ​സും ബൈ​ക്കും തമ്മിൽ കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Thursday, November 7, 2019 10:51 PM IST
പ​യ്യ​ന്നൂ​ര്‍: കു​ഞ്ഞി​മം​ഗ​ല​ത്തു സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​നാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പ​യ്യ​ന്നൂ​ര്‍ വി​ദ്യാ​പീ​ഠം കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ ബി​കോം വി​ദ്യാ​ര്‍​ഥി​യും പെ​രു​വാ​മ്പ​യി​ലെ പ​യ്യ​നാ​ട്ട് ജ​നാ​ര്‍​ദ​ന​ന്‍-​സു​ധ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​നു​മാ​യ അ​ക്ഷ​യ് (19) ആ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.45 ഓ​ടെ കു​ഞ്ഞി​മം​ഗ​ലം മു​ച്ചി​ലോ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​യ്യ​ന്നൂ​രി​ൽ നി​ന്നും പ​ഴ​യ​ങ്ങാ​ടി​യി​ലേ​ക്കു പോ​കു​ന്ന സ്വ​കാ​ര്യ ബ​സും മ​ണ്ടൂ​രി​ലെ ഇ​ള​യ​ച്ഛ​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും പ​യ്യ​ന്നൂ​രി​ലെ കോ​ള​ജി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന അ​ക്ഷ​യ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ക്ഷ​യി​നെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്നു ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.