ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സി​ലെ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ആ​ദ​രം
Friday, November 8, 2019 1:29 AM IST
ക​ണ്ണൂ​ർ: ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നു ക​ലാ​കാ​ര​ൻ​മാ​രെ ആ​ദ​രി​ച്ചു.

അ​റു​പ​തു​വ​ർ​ഷ​മാ​യി സ​ർ​ക്ക​സി​ൽ തു​ട​രു​ന്ന ബി​ഹാ​ർ സ്വ​ദേ​ശി തു​ള​സീ​ദാ​സ് ചൗ​ധ​രി (69), 25 വ​ർ​ഷ​മാ​യി സ​ർ​ക്ക​സി​ൽ തു​ട​രു​ന്ന മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി ഹ​രി​കു​ബേ​ർ ജാ​വ്‌​ലേ (49), ബി​ഹാ​ർ സ്വ​ദേ​ശി​യും ര​ണ്ടേ​മു​ക്കാ​ൽ അ​ടി മാ​ത്രം ഉ​യ​ര​വു​മു​ള്ള പ​പ്പു ഠാ​ക്കൂ​ർ (39) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​രി​ലെ സ​ർ​ക്ക​സ് ത​ന്പി​ൽ ആ​ദ​രി​ച്ച​ത്.

തു​ള​സീ​ദാ​സ് ചൗ​ധ​രി കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. മീ​ഡി​യ അ​ഡ്വൈ​സ​ർ ശ്രീ​ഹ​രി നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. ല​ഫ്. ജ​ന​റ​ൽ വി​നോ​ദ് നാ​യ​നാ​ർ, പി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.
ഗ്രേ​റ്റ്ബോം​ബെ സ​ർ​ക്ക​സ് പാ​ർ​ട്ണ​ർ കെ.​എം. പ്ര​ദീ​പ് നാ​ഥ് പ്ര​സം​ഗി​ച്ചു.