ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും പെ​ന്‍​ഷ​നും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണം: കെ​എം​സി​എ​സ്എ
Friday, November 8, 2019 1:29 AM IST
ക​ണ്ണൂ​ര്‍: ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും പെ​ന്‍​ഷ​നും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള മു​നി​സി​പ്പ​ല്‍ ആ​ൻ​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല വാ​ര്‍​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സ​മ​യ​ബ​ന്ധി​ത​മാ​യി ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ഏ​കീ​കൃ​ത ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് സം​ബ​ന്ധി​ച്ച ആ​ശ​ങ്ക ദൂ​രീ​ക​രി​ക്കു​ക, സ​മ​യ​ബ​ന്ധി​ത​മാ​യി ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു. സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ര്‍ സു​മ ബാ​ല​കൃ​ഷ്ണ​ന്‍, ഡ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ. രാ​ഗേ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ സി.​കെ .​വി​നോ​ദ്, പി.​ ഇ​ന്ദി​ര, ഷാ​ഹി​ന മൊ​യ്തീ​ന്‍, സി.​ സീ​ന​ത്ത്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി.​സ​മീ​ര്‍, ലി​ഷ ദീ​പ​ക്, നേ​താ​ക്ക​ളാ​യ പി.​ഐ. ജേ​ക്ക​ബ്‌​സ​ണ്‍, വി.​പ്രേ​മ​രാ​ജ​ന്‍, എം. ​വ​സ​ന്ത​ന്‍, എ.​കെ. ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി പി.​ മ​ണി​പ്ര​സാ​ദ് -പ്ര​സി​ഡ​ന്‍റ്, സി. ​ര​മേ​ശ​ന്‍, സ​ത്യ​ന്‍ വെ​ള്ളോ​ത്ത്, കെ.​വി. ​രാ​ജീ​വ​ന്‍-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, എ.​കെ.​ ദാ​മോ​ദ​ര​ന്‍-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വി.​വി. ഷാ​ജി, സി. ​മ​നോ​ജ് കു​മാ​ര്‍, ഇ.​പി.​അ​ശോ​ക​ന്‍-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, ഇ.​ടി.​നി​ഷാ​ജ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.