ശ്രീ​ക​ണ്ഠ​പു​രം- ന​ടു​വി​ൽ റോ​ഡ്; 13ന് ​പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ധ​ർ​ണ
Friday, November 8, 2019 1:30 AM IST
ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം-​ചെ​മ്പ​ന്തൊ​ട്ടി-​ന​ടു​വി​ൽ റോ​ഡി​നോ​ടു​ള്ള പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ കോ​ൺ​ഗ്ര​സ് നി​ടി​യേ​ങ്ങ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 13 ന് ​രാ​വി​ലെ 10.30 ന് ​ത​ളി​പ്പ​റ​മ്പ് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട റോ​ഡാ​യ ഇ​ത് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ഗ​താ​ഗ​തം തീ​ർ​ത്തും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലേ​യും ന​ടു​വി​ൽ, ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ ഇ​തു​വ​ഴി പ​ത്തോ​ളം ബ​സു​ക​ൾ മു​പ്പ​തോ​ളം സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ശ്രീ​ക​ണ്ഠ​പു​രം, ചെ​മ്പ​ന്തൊ​ട്ടി, ചു​ഴ​ലി, ന​ടു​വി​ൽ മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും ഇ​തു​വ​ഴി​യാ​ണ് പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് റോ​ഡി​ന് അ​ഞ്ചു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ മാ​റ്റി​വ​ച്ചി​രു​ന്നു. ഈ ​സ​ർ​ക്കാ​ർ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു. കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് പ​ണി​ക്കാ​യി പ്രാ​ദേ​ശി​ക ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.
ചെ​മ്പ​ന്തൊ​ട്ടി കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ.​സി. ജോ​സ​ഫ് എം എൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി പെ​രു​മ്പ​ള്ളി​ൽ, പി.​ജി. ബേ​ബി, പ്ര​കാ​ശ​ൻ നി​ടി​യേ​ങ്ങ, കെ.​ജെ. ചാ​ക്കോ കൊ​ന്ന​യ്ക്ക​ൽ, ബാ​ബു ചെ​റു​ശേ​രി, ജി​യോ ജേ​ക്ക​ബ്, ഷാ​ജി കു​ര്യ​ൻ, ബി​ജു തു​ണ്ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.