ആ​ർ​ഇ​സി​പി പി​ന്മാ​റ്റം വി​ല​പേ​ശ​ൽ ത​ന്ത്രം: ഇ​ൻ​ഫാം
Saturday, November 9, 2019 1:25 AM IST
ത​ളി​പ്പ​റ​മ്പ്: ആ​ർ​ഇ​സി​പി ക​രാ​റി​നെ​തി​രേ ന​ട​ന്ന ശ​ക്ത​മാ​യ ക​ർ​ഷ​ക​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​നഃ​സാ​ക്ഷി​ക്കു വി​ധേ​യ​നാ​യി ക​രാ​റി​ൽ​നി​ന്ന് പി​ൻ​മാ​റി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ന​ട​പ​ടി സ​മ്മ​ർ​ദ​ത​ന്ത്രം മാ​ത്ര​മാ​ണെ​ന്ന് ഇ​ൻ​ഫാം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി​യി​ൽ.
ക​രാ​ർ മൂ​ലം ഏ​റ്റ​വും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ത​ട്ട​ക​മാ​യ ഗു​ജ​റാ​ത്തി​ലെ ക​ർ​ഷ​ക​രാ​ണ്. അ​വി​ടു​ത്തെ അ​ടി​സ്ഥാ​ന​വ​രു​മാ​ന​മാ​യ ക്ഷീ​ര​മേ​ഖ​ല​യ്ക്ക് കോ​ട്ടം​വ​രു​മെ​ന്ന തി​രി​ച്ച​റി​വ് മു​ന്നി​ൽ​ക്ക​ണ്ട് ആ​ർ​ഇ​സി​പി ക​രാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​ട്ടും അ​ഗീ​ക​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് പി​ന്മാ​റ്റം. അ​ല്ലാ​തെ രാ​ജ്യ​ത്തെ ഇ​ത​ര​ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ന​ല്ലെ​ന്നും ക​ർ​ഷ​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ൻ​ഫാം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​രാ​ർ മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ത​ക്ക പാ​ക്കേ​ജു​ക​ൾ ന​ട​പ്പി​ലാ​ക്ക​ണം.
അ​ല്ലാ​തെ വ​ൻ കോ​ർ​പ​റേ​റ്റു​ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ മാ​ത്ര​മാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ക​റി​യ നെ​ല്ലം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി തു​ണ്ട​ത്തി​ൽ, സാ​ജു തെ​ക്കേ​ക്ക​ര, ജോ​സ് തോ​ണി​ക്ക​ൽ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ചു​ഴ​ലി, ലാ​ലി​ച്ച​ൻ കു​ഴി​യാ​ത്ത്, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.