ആ​ശാ​ൻ​ക​വ​ല​യി​ലെ ക്വാ​റി സ​മ​രം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്
Saturday, November 9, 2019 1:27 AM IST
ആ​ല​ക്കോ​ട്: അ​തീ​വ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​യ മ​ഞ്ഞു​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലെ ക്വാ​റി​ക​ൾ പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ശാ​ൻ​ക​വ​ല തു​രു​ന്പി​യി​ൽ തു​ട​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 42-ാം ദി​വ​സം അ​ര​ങ്ങേ​റി​യ​ത് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ. മ​ഞ്ഞു​മ​ല ക്വാ​റി​യി​ലേ​ക്കു​ള്ള വ​ഴി ഉ​ൾ​പ്പെ​ടു​ന്ന തുരു​ന്പി-​മ​ഞ്ഞു​മ​ല-​പ​ത്തി​മു​ണ്ട റോ​ഡ് കാ​ൽ​ന​ട​യാ​ത്ര​യ്ക്കു പോ​ലും പ​റ്റാ​ത്ത വി​ധ​ത്തി​ൽ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.
ക്വാ​റി​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ഓ​ടി​യാ​ണ് റോ​ഡ് ത​ക​ർ​ന്ന​തെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​ക്ഷേ​പ​ത്തി​നി​ടെ റോ​ഡ് ന​ന്നാ​ക്കാ​ൻ അ​നു​വാ​ദം ചോ​ദി​ച്ച് നാ​ട്ടു​കാ​രെ​ന്ന പേ​രി​ൽ നാ​ലു​പേ​ർ ചേ​ർ​ന്ന് വ്യാ​ഴാ​ഴ്ച പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം. രാ​വി​ലെ ക്വാ​റി​യി​ലേ​ക്കു​ള്ള റോ​ഡ് പ​ഞ്ചാ​യ​ത്തി​നെ മ​റി​ക​ട​ന്ന് നാ​ട്ടു​കാ​ർ എ​ന്ന പേ​രി​ൽ ചി​ല​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ക്വാ​റി വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി നി​ർ​മാ​ണ പ്ര​വൃ​ത്തി ത​ട​ഞ്ഞു. പ​ഞ്ചാ​യ​ത്ത് റോ​ഡ് പ​ണി​യു​ന്നെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു വ​ച്ച് ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ജ​ന​കീ​യ സ​മി​തി​യു​ടെ ആ​വ​ശ്യം. കൂ​ടാ​തെ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ മ​ഞ്ഞു​മ​ല-​പ​ത്തി​മു​ണ്ട ഭാ​ഗം നാ​ളി​തു​വ​രെ പ​ഞ്ചാ​യ​ത്തു പോ​ലും അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​പ്പോ​ൾ തു​രു​ന്പി​യി​ൽ നി​ന്നാ​രം​ഭി​ച്ച അ​റ്റ​കു​റ്റ​പ്പ​ണി ക്വാ​റി മാ​ഫി​യ​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി ത​ട​സ​പ്പെ​ടു​ത്തി​യ വി​വ​ര​മ​റി​ഞ്ഞ് ആ​ല​ക്കോ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.
ഇ​തേ​സ​മ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബാ​ല​നും വാ​ർ​ഡ് അം​ഗം ടി.​ഡി. ബാ​ബു​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. സ​മ​രം ന​ട​ത്തു​ന്ന നാ​ട്ടു​കാ​രെ കാ​ണാ​നോ സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ക്കാ​നോ ത​യാ​റാ​കാ​തെ ഇ​രു​വ​രും റോ​ഡി​ന്‍റെ പ്ര​ശ്ന​ത്തി​ൽ ച​ർ​ച്ച​യ്ക്കു വ​ന്ന​താ​ണെ​ന്ന് അ​റി​യി​ച്ച​തോ​ടെ സ​മ​ര​പ്പ​ന്ത​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ഇ​വ​രെ കൂ​ക്കി​വി​ളി​ച്ചു. 'രാ​ജി വ​യ്ക്കൂ, പു​റ​ത്ത് പോ​കൂ' എ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ക​ൾ​ക്കി​ടെ ഇ​രു​വ​ർ​ക്കും ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ മ​ട​ങ്ങി​പ്പോ​കേ​ണ്ടി​വ​ന്നു.
ക്വാ​റി വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 40 ഓ​ളം കു​ടും​ബ​ങ്ങ​ൾ ഒ​പ്പി​ട്ട പ​രാ​തി പ​ഞ്ചാ​യ​ത്തി​ൽ ന​ൽ​കി​യി​രു​ന്നു. റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​താ​യും പ​ഞ്ചാ​യ​ത്ത് റോ​ഡ് പ​ഞ്ചാ​യ​ത്ത് ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. നാ​ട്ടു​കാ​രെ​ന്ന പേ​രി​ൽ ചി​ല​ർ റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യും വ്യാ​ഴാ​ഴ്ച ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മെ​ന്പ​റും സെ​ക്ര​ട്ട​റി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ​യും പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡി​ൽ ആ​ലോ​ചി​ക്കാ​തെ​യും ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ട് എ​ടു​ത്ത​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും ക്വാ​റി വി​രു​ദ്ധ സ​മി​തി​യും കു​റ്റ​പ്പെ​ടു​ത്തി. ഇ​രു​വ​രും ക്വാ​റി മാ​ഫി​യ​യു​ടെ ദ​ല്ലാ​ളു​മാ​രാ​കുക​യാ​ണെ​ന്നും സ​മി​തി ക​ൺ​വീ​ന​ർ സ​ജി ജോ​ർ​ജ് പ​റ​ഞ്ഞു. മു​ൻ​കൂ​ട്ടി നോ​ട്ടീ​സ് ന​ൽ​കാ​തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ബോ​ർ​ഡ് വി​ളി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും ജ​ന​കീ​യ സ​മി​തി ആ​രോ​പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റോ​ളം പേ​ർ ഇ​ന്ന​ലെ​യും സ​മ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. സ​മ​രം 42 ദി​വ​സം പി​ന്നി​ട്ട​തോ​ടെ സ​മ​ര​ത്തി​ന് വീ​റും വാ​ശി​യും ഏ​റി​വ​രി​ക​യാ​ണ്. വി​ജ​യം കാ​ണാ​തെ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​മ​ര​സ​മി​തി. ഇ​തി​നി​ടെ സ​മ​ര​സ​മി​തി​യു​ടെ പ​ന്ത​ലി​നു സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ വ​ച്ച​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. സ​മ​ര​സ​മി​തി​യു​ടെ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​നാ​ണ് പു​തി​യ കാ​മ​റ സ്ഥാ​പി​ച്ച​തെ​ന്നാ​ണ് ആ​ക്ഷേ​പം. കാ​മ​റ സ്ഥാ​പി​ച്ച​ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ട​യു​ടെ മു​ക​ളി​ലാ​ണ്. സ​മ​ര​പ്പ​ന്ത​ലും ചു​റ്റു​വ​ട്ട​ത്തെ വീ​ടു​ക​ളും കാ​മ​റ​യു​ടെ പ​രി​ധി​യി​ൽ വ​രും. ഈ ​വീ​ടു​ക​ളി​ലെ ആ​ളു​ക​ളു​ടെ സ്വ​കാ​ര്യ​ത ന​ഷ്ട​പ്പെ​ടു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ കു​ടി​യാ​ന്മ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മാ​ത്യു പാ​റ​ശേ​രി, വി​ൽ​സി ജ​നീ​ഷ്, ജോ​സ​ഫ് മ​ണ്ണാ​പ​റ​ന്പി​ൽ എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സ​മ​രം ശ​ക്ത​മാ​യ​തോ​ടെ തു​രു​ന്പി സം​ഘ​ർ​ഷാ​വ​സ്ഥ​യു​ടെ മു​ൾ മു​ന​യി​ലാ​ണ്. എ​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത്, താ​ലൂ​ക്ക്, ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ച​ർ​ച്ച​യ്ക്കു ത​യാ​റാ​കാ​ത്ത​ത് വി​വാ​ദ​മാ​യി​ട്ടു​ണ്ട്.