പൊ​തു​സ്ഥ​ലം കൈ​യേ​റി മ​തി​ൽ കെ​ട്ടി​യ​താ​യി പ​രാ​തി
Saturday, November 9, 2019 1:29 AM IST
ന​ടു​വി​ൽ: സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം കൈ​യേ​റി സ്വ​കാ​ര്യ​വ്യ​ക്തി ചു​റ്റു​മ​തി​ൽ കെ​ട്ടി​യ​താ​യി പ​രാ​തി. ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ മ​ണ്ണം​കു​ണ്ട് പാ​ല​ത്തി​നു സ​മീ​പം മു​ന്പു​ണ്ടാ​യി​രു​ന്ന റോ​ഡി​ന്‍റെ സ്ഥ​ലം സ്വ​കാ​ര്യ​വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് മ​ണ്ണം​കു​ണ്ട് സ്വ​ദേ​ശി അ​നൂ​പ് കു​ന്ന​ത്ത് ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.
1985 ൽ ​ഇ​വി​ടെ പു​തി​യ പാ​ലം നി​ർ​മി​ച്ച​പ്പോ​ൾ സ​മീ​പ റോ​ഡി​നു വേ​ണ്ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഈ ​സ്വ​കാ​ര്യ​വ്യ​ക്തി​യി​ൽ നി​ന്നാ​ണ് പൊ​ന്നും​വി​ല ന​ൽ​കി സ്ഥ​ലം വാ​ങ്ങി​യ​ത്. ഇ​വി​ടെ പു​തി​യ റോ​ഡ് നി​ർ​മി​ച്ച​പ്പോ​ൾ ഇ​തി​നു സ​മാ​ന്ത​ര​മാ​യി 200 മീ​റ്റ​ർ നീ​ള​ത്തി​ലും ഏ​ഴു മീ​റ്റ​ർ വീ​തി​യി​ലു​മു​ണ്ടാ​യി​രു​ന്ന പ​ഴ​യ റോ​ഡി​ന്‍റെ സ്ഥ​ലം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ൽ നി​ല​നി​ർ​ത്തു​ക​യാ​ണു​ണ്ടാ​യ​ത്. ഈ ​സ്ഥ​ല​മാ​ണി​പ്പോ​ൾ സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി മ​തി​ൽ കെ​ട്ടി ത​ന്‍റെ സ്ഥ​ല​ത്തോ​ട് കൂ​ട്ടി​ച്ചേ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു​വ​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലാ​ത്ത കൈ​യേ​റ്റ​ത്തി​നെ​തി​രെ ഉ​ട​ൻ ത​ന്നെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. ജ​ന​ങ്ങ​ളു​ടെ ക​ൺ​മു​ന്നി​ൽ ന​ട​ത്തി​യി​ട്ടു​ള്ള പ​ര​സ്യ​മാ​യ കൈ​യേ​റ്റ​ത്തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.