ക​ർ​ഷ​ക​ർ വ​ർ​ഗ​ബോ​ധ​ത്തോ​ടെ പോ​രാ​ട​ണം: മാ​ർ പാം​പ്ലാ​നി
Saturday, November 9, 2019 1:29 AM IST
ചെ​റു​പു​ഴ: ക​ർ​ഷ​ക​ർ വ​ർ​ഗ​ബോ​ധ​മു​ള്ള​വ​രാ​യി മാ​റ​ണ​മെ​ന്നും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പോ​രാ​ട​ണ​മെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ചെ​റു​പു​ഴ​യി​ൽ ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഫൊ​റോ​നാ​ത​ല ക​ർ​ഷ​ക​റാ​ലി​യും പൊ​തു​യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ക​ർ​ഷ​ക​ർ ഗ​തി​കേ​ടി​ന്‍റെ ന​ടു​മു​റ്റ​ത്താ​ണ് നി​ൽ​ക്കു​ന്ന​ത്.
ഈ ​തി​രി​ച്ച​റി​വാ​ണ് ക​ർ​ഷ​ക​നെ തെ​രു​വി​ലി​റ​ങ്ങാ​ൻ പ്രേ​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നി​സാ​ര​കാ​ര്യ​ങ്ങ​ൾ​ക്ക് ക​ർ​ഷ​ക​ർ തെ​രു​വി​ലി​റ​ങ്ങാ​റി​ല്ല. ഇ​റ​ങ്ങി​യാ​ൽ ല​ക്ഷ്യം നേ​ടി​യെ​ടു​ക്കു​ക​ത​ന്നെ ചെ​യ്യും. ഒ​രു ല​ക്ഷ​വും ഒ​ന്ന​ര ല​ക്ഷ​വും ശ​മ്പ​ളം വാ​ങ്ങു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു കൊ​ടു​ക്കാ​ൻ യാ​തൊ​രു മ​ടി​യു​മി​ല്ലാ​ത്ത സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി എ​ന്താ​ണ് ചെ​യ്യു​ന്ന​ത്.
ക​ർ​ഷ​ക​ർ ആ​ർ​ക്കും എ​തി​ര​ല്ല. ക​ർ​ഷ​ക​നും ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​റി​യി​ക്കാ​നാ​ണീ സ​മ​രം.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വോ​ട്ടു​കൊ​ണ്ട​ല്ല ക​ർ​ഷ​ക​രു​ടെ വോ​ട്ടു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​രു​ക​ൾ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യി നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം വേ​ട്ടാ​യി മാ​റു​ക​ത​ന്നെ ചെ​യ്യും. കോ​ർ​പ​റേ​റ്റു​ക​ളു​ടെ മൂ​ന്നു കോ​ടി 84 ല​ക്ഷം കോ​ടി രൂ​പ എ​ഴു​തി​ത്ത​ള്ളി​യ സ​ർ​ക്കാ​ർ ക​ർ​ഷ​ക​നു ന​ൽ​കു​ന്ന​ത് ക​ണ്ണീ​ർ മാ​ത്ര​മാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പ്ര​ക്ഷോ​ഭ​സ​മി​തി ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ ജാ​തി​കു​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല കോ​ള​യ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​ൻ ഇ​ട​യാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ഞ്ചാ​യ​ത്തം​ഗം ല​ളി​ത ബാ​ബു, ചെ​റു​പു​ഴ ശ്രീ ​അ​യ്യ​പ്പ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് എ​സ്. കു​മ​രേ​ശ​ൻ, എ​കെ​സി​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ടോ​ണി ജോ​സ​ഫ്, ത​ല​ശേ​രി അ​തി​രൂ​പ​ത ക​ർ​ഷ​ക പ്ര​ക്ഷോ​ഭ സ​മി​തി ക​ൺ​വീ​ന​ർ അ​ഡ്വ. ബി​നോ​യി തോ​മ​സ്, മ​നോ​ജ് വ​ട​ക്കേ​ൽ, കെ​സി​വൈ​എം സം​സ്‌​ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ മു​ട​പ്പാ​ല​യി​ൽ, ഫാ. ​ജോ​സ​ഫ് തേ​ന​മ്മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ണ്ട​ർ​കു​ന്നേ​ൽ സ്വാ​ഗ​ത​വും ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​സ​മി​തി സെ​ക്ര​ട്ട​റി ഫി​ലി​പ്പ് മാ​ത്യു വെ​ളി​യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.