വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് 12ന്
Sunday, November 10, 2019 1:42 AM IST
ക​ണ്ണൂ​ർ: വാ​ട​ക നി​യ​ന്ത്ര​ണ നി​യ​മം പാ​സാ​ക്കു​ക, റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 12ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.

വാ​ട​ക​നി​യ​ന്ത്ര​ണ നി​യ​മം പാ​സാ​ക്കി വാ​ട​കക്കാ​രാ​യ മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളെ​യും സം​ര​ക്ഷി​ക്ക​ണം. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന​ത്. ദേ​ശീ​യ​പാ​ത, ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട്, ക​ണ്ണൂ​ർ​സി​റ്റി റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന മു​ഴു​വ​നാ​ളു​ക​ൾ​ക്കും ബ​ദ​ൽ സം​വി​ധാ​ന​വും പ​ത്തു​ല​ക്ഷ​ത്തി​ൽ കു​റ​യാ​ത്ത ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് 12ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് മു​ഴു​വ​ൻ ഘ​ട​ക​ങ്ങ​ളോ​ടും സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ചാ​ക്കോ മു​ല്ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​എ. ഹ​മീ​ദ് ഹാ​ജി, കെ. ​പ​ങ്ക​ജ​വ​ല്ലി, ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.