ജ​ന​ശ്രീ മ്യൂ​ച്വ​ൽ ബെ​നി​ഫി​റ്റ് ട്ര​സ്റ്റ് ഇ​രി​ട്ടി ശാ​ഖ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, November 10, 2019 1:44 AM IST
ഇ​രി​ട്ടി: ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ന്‍റെ പ്ര​ധാ​ന സം​രം​ഭ​ങ്ങ​ളി​ൽ ഒ​ന്നാ​യ ജ​ന​ശ്രീ മ്യൂ​ച്വ​ൽ ബെ​നി​ഫി​റ്റ് ട്ര​സ്റ്റി​ന്‍റെ ഇ​രി​ട്ടി ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഇ​രി​ട്ടി ത​വ​ക്ക​ൽ കോം​പ്ല​ക്‌​സി​ൽ ജ​ന​ശ്രീ മി​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. നി​ക്ഷേ​പ​സ​മാ​ഹ​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് വ​ർ​ഗീ​സും വാ​യ്പ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​രി​ട്ടി മു​നിസി​പ്പ​ൽ കൗ​ൺ​സി​ല​ർ റു​ബീ​ന റ​ഫീ​ക്കും ഷെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം വി.​എ​ൻ. എ​രി​പു​ര​വും നി​ർ​വ​ഹി​ക്കും.