ദേ​ശീ​യ ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് തു​റ​ന്നു
Monday, November 18, 2019 2:11 AM IST
ക​ണ്ണൂ​ര്‍: ഡി​സം​ബ​ര്‍ ര​ണ്ടു മു​ത​ല്‍ എ​ട്ടു വ​രെ മു​ണ്ട​യാ​ട് ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ വ​നി​താ ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഓ​ഫീ​സ് കോം​പ്ല​ക്സി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള അ​മേ​ച്വ​ര്‍ ബോ​ക്‌​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ന്‍.​കെ. സൂ​ര​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വി​നീ​ഷ്, അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി ഡോ.​സി.​ബി. റ​ജി, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ. പ​വി​ത്ര​ന്‍ , വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. ധീ​ര​ജ് കു​മാ​ര്‍, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ എം.​കെ. ദി​നേ​ശ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.