വ​ട്ട്യാം​തോ​ട്-​അ​പ്പ​ർ കാ​ലാ​ങ്കി റോ​ഡ്: വീ​തി​കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​മെ​ന്ന് മ​ന്ത്രി​യു​ടെ ഉ​റ​പ്പ്
Friday, November 22, 2019 1:35 AM IST
കാ​ലാ​ങ്കി: ഇ​രി​ട്ടി-​അ​പ്പ​ർ കാ​ലാ​ങ്കി റോ​ഡി​ൽ വ​ട്ട്യാം​തോ​ട് മു​ത​ൽ അ​പ്പ​ർ കാ​ലാ​ങ്കി വ​രെ​യു​ള്ള ഭാ​ഗം വീ​തി​കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​റ​പ്പു​ന​ൽ​കി. ജ​യിം​സ് മാ​ത്യു എം​എ​ൽ​എ, സി​പി​എം ഇ​രി​ട്ടി ഏ​രി​യാ സെ​ക്ര​ട്ട​റി ബി​നോ​യ്‌ കു​ര്യ​ൻ, ഉ​ളി​ക്ക​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​കെ.​ശ​ശി, ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി അ​നീ​ഷ് ഉ​ളി​ക്ക​ൽ, ആ​ക്ഷ​ൻ ക​മ്മി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​രു​ൺ തോ​മ​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലി​ജോ പ്ലാ​ത്താ​നം, ജോ​ബി​ൻ പു​ന്നാ​പ്പ​ള്ളി എ​ന്നി​വ​ര​ട​ങ്ങി​യ നി​വേ​ദ​ക​സം​ഘ​ത്തെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ധ​ന​വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ പ​ദ്ധ​തി അ​നു​വ​ദി​ക്കാ​മെ​ന്നും എ​ത്ര​യും വേ​ഗം അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും പ്ര​വൃ​ത്തി​ക്ക് ആ​വ​ശ്യ​മാ​യു​ള്ള തു​ക ക​ണ്ടെ​ത്താ​ൻ പ്രാ​ഥ​മി​ക​മാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​നു​ള്ള നി​ർ​ദേ ശം ഉ​ട​ൻ ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ധ​ന​വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി 24ന് ​ധ​ന​മ​ന്ത്രി​യെ കാ​ണു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.