ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല നോ​ർ​ത്ത് സോ​ൺ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം
Friday, December 13, 2019 1:22 AM IST
പ​രി​യാ​രം: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല നോ​ർ​ത്ത് സോ​ൺ ക​ലോ​ത്സ​വ​ത്തി​ന് ‘ഇ​യ​ൽ ഇ​സൈ-19’ പ​രി​യാ​രം ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. ആ​ദ്യ​ദി​നം സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി 97 ഇ​ന​ങ്ങ​ളി​ലാ​ണു മ​ത്സ​രം. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ 60 കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള 3500 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ഇ​ന്ന​ലെ ന​ട​ന്ന മ​ല​യാ​ളം സം​വാ​ദ​ത്തി​ൽ കോ​ഴി​ക്കോ​ട് കെ​എം​സി​ടി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ഭി​രാ​മി രാ​ധാ​കൃ​ഷ്ണ​ൻ, ലി​ഡ ട്രീ​സ ലാ​ലു എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. പ​രി​യാ​രം ഗ​വ.​ആ​യു​ർ​വേ​ദ മെ​ഡി.​കോ​ള​ജി​ലെ ഡോ.​മു​ഹ​മ്മ​ദ് അ​ലീ​ഫ്, ആ​തി​ര മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. മി​മി​ക്രി, മോ​ണോ ആ​ക്‌​ട്, വ​ട്ട​പ്പാ​ട്ട്, ദ​ഫ്മു​ട്ട്, കോ​ൽ​ക്ക​ളി, പൂ​ര​ക്ക​ളി, ഗ​സ​ൽ തു​ട​ങ്ങി​യ ഗ്ലാ​മ​ർ ഇ​ന​ങ്ങ​ൾ ഇ​ന്നു ന​ട​ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​ന് ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്‌​ട​ർ ടി.​വി. സു​ഭാ​ഷ് നി​ർ​വ​ഹി​ക്കും.