വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Friday, January 24, 2020 9:21 PM IST
പ​യ്യ​ന്നൂ​ര്‍: ത​നി​ച്ചു​താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​റോം ഇ​രൂ​ര്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ കോ​വി​ലി​നു സ​മീ​പ​ത്തെ ക​ല്ലി​ടി​ല്‍ കൃ​ഷ്ണ​ന്‍ എ​ന്ന വാ​സു​വി​നെ (60)യാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ഇ​യാ​ളെ കു​രു​മു​ള​ക് പ​റി​ക്കു​ന്ന​തി​നാ​യി വി​ളി​ക്കാ​ന്‍ എ​ത്തി​യ​വ​രാ​ണ് ക​ത്തി​ക്ക​രി​ഞ്ഞു കി​ട​ക്കു​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഷെ​ഡ് പോ​ലു​ള്ള താ​മ​സ​സ്ഥ​ല​മു​ള്‍​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. തെ​ങ്ങു​ക​യ​റ്റ​വും മ​രം​മു​റി​ക്ക​ലു​മൊ​ക്കെ​യാ​യി ജോ​ലി​ചെ​യ്യു​ന്ന ഇ​യാ​ള്‍​ക്ക് ഭാ​ര്യ​യും ഒ​രു മ​ക​നു​മു​ണ്ട്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​തെ ഇ​യാ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ത​നി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്നു.

വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ മെ​ഴു​കു​തി​രി​യാ​ണ് വീ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍​നി​ന്നു തീ​പ​ട​ര്‍​ന്ന​താ​കാ​മെ​ന്നാ​ണ് അ​നു​മാ​നം. ജീ​വ​നോ​ടെ​യാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​തെ​ന്ന പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ഈ ​അ​നു​മാ​ന​ത്തി​ലെ​ത്തി​യ​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: കു​ഞ്ഞി​ക്ക​ണ്ണ​ന്‍, അ​മ്മി​ണി, ര​വീ​ന്ദ്ര​ന്‍, സു​ബ്ര​ഹ്മ​ണ്യ​ന്‍, ശ്രീ​നി​വാ​സ​ന്‍.