പ​ഴ​കി​യ ഭ​ക്ഷ​ണപ​ദാ​ര്‍​ഥ​ങ്ങ​ള്‍ പി​ടി​കൂ​ടി
Wednesday, February 19, 2020 1:33 AM IST
ഇ​രി​ട്ടി: ഹെ​ല്‍​ത്തി​ കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി​ക്ക​ട​വ് പി​എ​ച്ച്സി ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ങാ​ടി​ക്ക​ട​വ്, വാ​ണി​യ​പ്പാ​റ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ഹോ​ട്ട​ല്‍, ബേ​ക്ക​റി പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത​തും വൃ​ത്തി​യി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കി.
കൂ​ത്തു​പ​റ​മ്പ്: പൂ​ക്കോ​ട് ടൗ​ണി​ലെ ഹോ​ട്ട​ലി​ൽനി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ പി​ടി​കൂ​ടി. പാ​ട്യം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ല​ശേ​രി റോ​ഡി​ലെ ഷാ​ർ​ജ ഹോ​ട്ട​ലി​ൽ നി​ന്നാ​ണു പ​ഴ​കി​യ ചി​ക്ക​ൻ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പി​ടി​കൂ​ടി​യ​ത്.
പാ​ട്യം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചി​ക്ക​ൻ വി​ഭ​വ​ങ്ങ​ളും ഗോ​പി മ​ഞ്ചൂ​രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണു പി​ടി​കൂ​ടി​യ​ത്. പ​ത്താ​യ​ക്കു​ന്ന്, കോ​ട്ട​യോ​ടി, ചെ​റു​വാ​ഞ്ചേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 30 ഓ​ളം ക​ട​ക​ളി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.