വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന
Thursday, April 2, 2020 12:19 AM IST
ത​ളി​പ്പ​റ​മ്പ്: സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തും പൂ​ഴ്ത്തി​വ​യ്പും ത​ട​യാ​ൻ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​യ്യം, ബാ​വു​പ്പ​റ​മ്പ്, ക​രി​ങ്ക​ൽ​ക്കു​ഴി, ക​മ്പി​ൽ, കൊ​ള​ച്ചേ​രി, പ​ട്ടു​വം, കാ​വു​ങ്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

16 ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ട്ടു ക​ട​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. മ​ത്സ്യം, കോ​ഴി​യി​റ​ച്ചി, കു​പ്പി​വെ​ള്ളം എ​ന്നി​വ​യു​ൾ​പ്പെ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ക​ട​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ടി.​ആ​ർ. സു​രേ​ഷ്, എ​സ്ഐ കെ.​വി. ജ​ഗ​ദീ​ഷ്, താ​ലൂ​ക്ക് ഓ​ഫീ​സ് സൂ​പ്ര​ണ്ട് ടി.​കെ. ഭാ​സ്ക​ര​ൻ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജി​ന, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​ജ​യിം​സ് ജോ​സ്, പി.​സി. ജോ​ൺ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.