പു​ഴ​യി​ലെ മ​ണ​ല്‍​വാ​ര​ല്‍; അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​ക്കു​ന്നി​ല്ല
Friday, May 22, 2020 1:29 AM IST
ഇ​രി​ട്ടി: പ്ര​ള​യ​ത്തി​ല്‍ പു​ഴ​ക​ളി​ല്‍ അ​ടി​ഞ്ഞ ക​ല്ലും മ​ര​ങ്ങ​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നീ​ക്കു​ന്ന​തി​നൊ​പ്പം പു​ഴ​യി​ലെ മ​ണ​ല്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​ത​ല സ​മി​തി​ക​ള്‍ നി​ല​വി​ല്‍​വ​ന്നെ​ങ്കി​ലും അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​ക്കു​ന്നി​ല്ല. എ​ഡി​എം ഇ.​പി. മേ​ഴ്സി വി​ളി​ച്ചു​ചേ​ര്‍​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ര്‍​വ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തു​ത​ല സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തു​പ്ര​കാ​രം ഇ​ന്ന​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ പ​ഞ്ചാ​യ​ത്തു​ത​ല സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചെ​ങ്കി​ലും ജി​ല്ലാ​ത​ല​യോ​ഗ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ത്ത​ര​വാ​യി പു​റ​ത്തി​റ​ങ്ങാ​ത്ത​താ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ന് കാ​ര​ണം.

നേ​ര​ത്തെ പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ കേ​ര​ള ക്ലേ​യ്സ് ആ​ന്‍​ഡ് സെ​റാ​മി​ക്സി​നെ​യാ​ണു വ്യ​വ​സാ​യ വ​കു​പ്പ് പു​ഴ​യി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം​ചെ​യ്യു​ന്ന​തി​നു നി​യോ​ഗി​ച്ച​ത്. പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ ജി​ല്ലാ​ത​ല യോ​ഗ​ത്തി​ന്‍റെ നി​ര്‍​ദേ​ശം ഉ​ത്ത​ര​വാ​യി ഇ​റ​ങ്ങാ​ത്തി​ട​ത്തോ​ളം കാ​ലം പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തു​ത​ല സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ല്‍. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ പു​ഴ​യി​ലെ എ​ക്ക​ലു​ക​ള്‍ നീ​ക്കു​ന്ന പ്ര​വൃ​ത്തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ഏ​ജ​ന്‍​സി ഇ​ക്കാ​ല​യ​ള​വി​ല്‍ വാ​രി​ക്കൂ​ട്ടി​യ ആ​യി​ര​ത്തി​ല​ധി​കം ലോ​ഡ് മ​ണ​ലി​ന്‍റെ കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ബാ​രാ​പോ​ള്‍, ബാ​വ​ലി പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ളാ​യ പാ​യം, ആ​റ​ളം, അ​യ്യ​ന്‍​കു​ന്ന്, മു​ഴ​ക്കു​ന്ന് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും വ​ള​പ​ട്ട​ണം, കു​പ്പം, പു​ഴ​യോ​ര​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച​ത് .