ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷ​ത്തോ​ളം മാ​സ്കു​ക​ളു​മാ​യി മാ​ന​ന്ത​വാ​ടി രൂ​പ​ത കെ​സി​വൈ​എം
Friday, May 22, 2020 1:35 AM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ വ​രു​ന്ന വ​യ​നാ​ട്, ക​ണ്ണൂ​ർ, മ​ല​പ്പു​റം, നീ​ല​ഗി​രി (ത​മി​ഴ്നാ​ട്) ജി​ല്ല​ക​ളി​ലെ എ​ല്ലാ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളി​ലേ​ക്കും ന​ൽ​കു​ന്ന​തി​നാ​യി ഒ​രു ല​ക്ഷ​ത്തോ​ളം മാ​സ്കു​ക​ൾ മാ​ന​ന്ത​വാ​ടി രൂ​പ​ത കെ​സി​വൈ​എമ്മിന്‍റെ നേതൃത്വത്തിൽ രൂ​പ​ത മാ​തൃ​വേ​ദി, വി​വി​ധ സ​ന്യാ​സ സ​ഭ​ക​ൾ എന്നിവരുടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്തു. മാ​സ്ക് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം, മാ​ന​ന്ത​വാ​ടി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ പ്ര​മോ​ദി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്പോ​ൾ മാ​സ്ക് നി​ർ​ബ​ന്ധ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ടി വ​രു​ന്പോ​ൾ മാ​സ്ക് ധ​രി​ക്കേ​ണ്ട​ത് ഒ​രാ​ളു​ടെ​യോ ഒ​രു കു​ടും​ബ​ത്തി​ന്‍റെ​യോ മാ​ത്ര​മ​ല്ല പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ മു​ഴു​വ​ൻ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് അ​നി​വാ​ര്യ​വു​മാ​ണ്. ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത മാ​സ്ക് വി​ത​ര​ണം ആ​ര​ഭി​ച്ച​ത്.

മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ​യും അ​മ്മ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കു​ന്ന മാ​സ്കു​ക​ൾ കെ​സി​വൈ​എം മേ​ഖ​ല സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ത​ത് സ്ഥ​ല​ത്തെ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ൾ വ​ഴി​യാ​ണ് പ​ട്ടി​ക വ​ർ​ഗ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ചെ​ന്പ​ക്ക​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് വി​ജി ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ജി​ൽ​സ​ണ്‍ കോ​ക്ക​ണ്ട​ത്തി​ൽ, കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ ചി​റ​യ്ക്കത്തോ​ട്ടം, മാ​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ഷി മ​ഞ്ഞ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​സി​വൈ​എം ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ സാ​ലി സി​എം​സി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടെ​സി​ൻ വ​യ​ലി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​സ് മേ​രി തേ​റു​കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ജി​യോ മ​ച്ചു​കു​ഴി​യി​ൽ, മേ​ബി​ൾ പു​ള്ളോ​ലി​ക്ക​ൽ, ട്ര​ഷ​റ​ർ റ്റി​ബി​ൻ പാ​റ​ക്ക​ൽ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡെ​റി​ൻ കൊ​ട്ടാ​ര​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.