ഓ​ട്ടോ​മാ​റ്റി​ക് ഹാ​ന്‍​ഡ് വാ​ഷ് സം​വി​ധാ​ന​മൊ​രു​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍
Friday, May 22, 2020 1:35 AM IST
എ​ടൂ​ര്‍: കോ​വി​ഡി​നെ പ​ടി​ക്കു​പു​റ​ത്തു നി​ര്‍​ത്താ​ന്‍ സാ​നി​റ്റൈ​സ​ര്‍ ഹാ​ന്‍​ഡ് വാ​ഷ് ഗേ​റ്റ് സം​വി​ധാ​ന​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍. ഓ​ഫീ​സു​ക​ളും മ​റ്റും പ​ഴ​യ​പോ​ലെ സ​ജീ​വ​മാ​കു​മ്പോ​ള്‍ കൈ​ക​ഴു​ക​ല്‍ എ​ന്ന​ത് ഒ​രു​പ​ക്ഷേ മ​റ​ന്നേ​ക്കാം. നി​ങ്ങ​ള്‍ മ​റ​ന്നാ​ലും ഞ​ങ്ങ​ളു​ണ്ട് ചെ​യ്യാ​ന്‍ എ​ന്ന​താ​ണ് ഗേ​റ്റ് ഇ​ന്‍​ബി​ല്‍​ഡ് ഓ​ട്ടോ മാ​റ്റി​ക് ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ എ​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​രി​ട്ടി വീ​ര്‍​പ്പാ​ടു​ള്ള വി​ദ്യാ​ര്‍​ഥി​സു​ഹൃ​ത്തു​ക്ക​ൾ യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സെ​ന്‍​ഫോ (senfho) എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചെ​മ്പേ​രി വി​മ​ല്‍​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ജ​യ്‌​സ് ജോ​സ്, രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ലെ ക്രി​സ്‌​വി​ന്‍ തോ​മ​സ്, വീ​ര്‍​പ്പാ​ട് ശ്രീ​നാ​രാ​യ​ണ​ഗു​രു കോ​ള​ജി​ലെ ജോ​ബി​റ്റ് ജോ​ര്‍​ജ്, കോ​ഴി​ക്കോ​ട് ബി​യാ​മെ​പ് എ​ന്‍​ജി​നി​യ​റിം​ഗ് ലി​മി​റ്റ​ഡി​ലെ കെ.​പി. അ​രു​ണ്‍ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് ഓ​ട്ടോ​മാ​റ്റി​ക് ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മി​ച്ച​ത്. ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ലു​ള്ള​ത്.
സാ​നി​റ്റൈ​സ​ര്‍ ബൂ​ത്തും ഓ​ട്ടോ​മാ​റ്റി​ക് ഗേ​റ്റും. ബൂ​ത്തി​ല്‍​നി​ന്ന് കൈ​ക​ഴു​കി​യാ​ല്‍ മാ​ത്ര​മേ ഗേ​റ്റ് തു​റ​ക്ക​പ്പെ​ടു​ക​യു​ള്ളൂ. അ​ല്ലാ​ത്ത​പ​ക്ഷം ആ​ര്‍​ക്കും അ​ക​ത്തേ​ക്ക് ക​ട​ക്കാ​നാ​കി​ല്ല.

ഒ​രാ​ള്‍ ബൂ​ത്തി​ല്‍​നി​ന്ന് കൈ​ക​ഴു​കി​യ​ശേ​ഷം ഗേ​റ്റി​ലേ​ക്ക് ക​ട​ക്കാ​തെ തി​രി​ച്ചു​പോ​യാ​ലും ത​ത്‌​സ​മ​യം​ത​ന്നെ ഗേ​റ്റി​ല്‍ മ​റ്റൊ​രാ​ള്‍ എ​ത്തി​യാ​ലും ഗേ​റ്റ് തു​റ​ക്ക​പ്പെ​ടി​ല്ല. അ​ത്ര​യും സൂ​ക്ഷ്മ​മാ​യ സം​വി​ധാ​ന​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.