മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തി​നെ​തി​രേ നി​ൽ​പ്പു​സ​മ​രം ന​ട​ത്തി
Friday, May 22, 2020 11:58 PM IST
ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ല​ത്ത് മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള മ​ദ്യ​നി​രോ​ധ​ന​സ​മി​തി നി​ൽ​പ്പു​സ​മ​രം ന​ട​ത്തി. ക​ള​ക്‌​ട​റേ​റ്റി​നു​മു​ന്നി​ൽ ന​ട​ന്ന സ​മ​രം കേ​ര​ള മ​ദ്യ​നി​രോ​ധ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് തൈ​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​വി​ഡ് ഭീ​തി​യി​ൽ ജ​നം ജീ​വി​ക്കു​മ്പോ​ൾ മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ക്കാ​നു​ള്ള പി​ടി​വാ​ശി സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നാ​ട്ടി​ൽ സ്കൂ​ളു​ക​ളും മാ​ളു​ക​ളും ജ​ന​ങ്ങ​ൾ കൂ​ടു​ന്ന സ​ർ​വ​തും അ​ട​ച്ചു​പൂ​ട്ടു​മ്പോ​ൾ മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള നീ​ക്കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ ത​ക​ർ​ക്കും. സ​ർ​ക്കാ​രും ബാ​റു​ട​മ​ക​ളും ത​മ്മി​ലു​ള്ള അ​വി​ഹി​ത​ബ​ന്ധം ജ​നം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

മ​ദ്യ​വ​ർ​ജ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്നു​പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ട് ഒ​രു മ​ദ്യ​ഷാ​പ്പ് പോ​ലും അ​ട​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല നി​ര​വ​ധി എ​ണ്ണം തു​റ​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് ജ​ന​ങ്ങ​ൾ മ​റു​പ​ടി പ​റ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ തീ​യേ​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി.​ആ​ർ. നാ​ഥ്, ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല, സൗ​മി മ​ട്ട​ന്നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.