കോ​വി​ഡ് മു​ക്ത​രാ​യി നാ​ലാ​മ​ത്തെ കു​ടും​ബ​വും ആ​ശു​പ​ത്രി വി​ട്ടു
Tuesday, June 30, 2020 1:02 AM IST
പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശൂ​പ​ത്രി​ല്‍​നി​ന്ന് കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി ഒ​രു കു​ടും​ബം​കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. ഇ​രി​ട്ടി പ​യ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ഒ​രു വീ​ട്ടി​ലെ നാ​ലു​പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യി മ​രി​ച്ച ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ​യും മ​ക​നും ഗ​ര്‍​ഭി​ണി​കൂ​ടി​യാ​യ മ​ക​ന്‍റെ ഭാ​ര്യ​യും ഇ​വ​രു​ടെ ര​ണ്ടു​വ​യ​സു​കാ​ര​നാ​യ മ​ക​നു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​തേ​ടു​ക​യും 20 ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം രോ​ഗ​മു​ക്ത​രാ​യി ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്ത​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എം കു​ര്യാ​ക്കോ​സ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പ്, ഡ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ടു​മാ​രാ​യ ഡോ. ​ഡി.​കെ. മ​നോ​ജ്, ഡോ. ​വി​മ​ല്‍ റോ​ഹ​ന്‍, ആ​ര്‍​എം​ഒ ഡോ. ​എ​സ്.​എം. സ​രി​ന്‍, ഡോ. ​അ​രു​ൺ പ​ര​മേ​ശ്വ​ര​ന്‍, ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് റോ​സ​മ്മ സ​ണ്ണി, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ കെ.​വി​നോ​ദ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു​വ​യ​സു​കാ​ര​ന് ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ സ​മ്മാ​നി​ച്ചാ​ണ് കു​ടും​ബ​ത്തെ യാ​ത്ര​യാ​ക്കി​യ​ത്.
116 പോ​സി​റ്റീ​വ് രോ​ഗി​ക​ള്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ല്‍ ഇ​തു​വ​രെ ചി​കി​ത്സ തേ​ടി​യ​പ്പോ​ള്‍ 113 പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചു. ഇ​തി​ല്‍ 74 പേ​ര്‍ ഇ​തി​നോ​ട​കം അ​സു​ഖം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. 39 പേ​ര്‍ ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ണ്ട്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. കോ​വി​ഡ് ബാ​ധി​ത​രാ​യ ഗ​ര്‍​ഭി​ണി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ചി​കി​ത്സ തേ​ടി​യ​തും പ​രി​യാ​ര​ത്താ​ണ്. 27 പേ​രാ​ണ് ഇ​തി​നോ​ട​കം ചി​കി​ത്സ തേ​ടി​യ​ത്.

കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​തേ​ടി​യ നാ​ലാ​മ​ത്തെ കു​ടും​ബ​മാ​ണ്‌ രോ​ഗ​മു​ക്ത​രാ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്. ഇ​രി​ട്ടി പ​യ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദി​ന് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ര്‍​ബു​ദ​ത്തോ​ടൊ​പ്പം കോ​വി​ഡ് ബാ​ധ​യും വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ മ​റ്റ് അ​സു​ഖ​ങ്ങ​ളു​മാ​യി​രു​ന്നു മു​ഹ​മ്മ​ദി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്.