ക​ണ്ണൂരിൽ 35 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; 14 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Sunday, July 5, 2020 12:32 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 35 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ​ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. ഇ​വ​രി​ല്‍ പ​ത്തു​പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും പ​ത്തു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ബാ​ക്കി​യു​ള്ള​വ​രി​ല്‍ 11 പേ​ര്‍ ക​ണ്ണൂ​ര്‍ ഡി​എ​സ്‌​സ് സെ​ന്‍റ​റി​ലെ സൈ​നി​ക​രും നാ​ലു​പേ​ര്‍ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​ഐ​എ​സ്എ​ഫു​കാ​രു​മാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്‌​സ​യി​ലാ​യി​രു​ന്ന 14 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ജൂ​ൺ 11ന് ​കു​വൈ​റ്റി​ല്‍​നി​ന്നെ​ത്തി​യ കു​ന്നോ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​ര​ണ്ടു​കാ​ര​ന്‍, ക​ഴി​ഞ്ഞ ഒ​ന്നി​ന് ജി​ദ്ദ​യി​ല്‍​നി​ന്നു​ള്ള എ​സ്‌​വി 3702 വി​മാ​ന​ത്തി​ലെ​ത്തി​യ കീ​ഴ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തൊ​ൻ​പ​തു​കാ​ര​ന്‍, ചി​റ്റാ​രി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തേ​ഴു​കാ​രി, ഇ​തേ​ദി​വ​സം സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നു​ള്ള എ​സ്ജി 3702 വി​മാ​ന​ത്തി​ലെ​ത്തി​യ മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ന്പ​തു​കാ​ര​ൻ, ര​ണ്ടി​ന് ദ​മാ​മി​ല്‍​നി​ന്നു​ള്ള ജി8 7131 ​വി​മാ​ന​ത്തി​ലെ​ത്തി​യ നാ​റാ​ത്ത് സ്വ​ദേ​ശി​യാ​യ മു​പ്പ​തു​കാ​ര​ന്‍, നെു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ജൂ​ൺ 18ന് ​ഖ​ത്ത​റി​ല്‍​നി​ന്നു​ള്ള എ​എ​ല്‍ 1826 വി​മാ​ന​ത്തി​ലെ​ത്തി​യ കീ​ഴ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തേ​ഴു​കാ​ര​ന്‍, ജൂ​ണ്‍ 30ന് ​ഒ​മാ​നി​ല്‍​നി​ന്നു​ള്ള എ​സ്ജി 9995 വി​മാ​ന​ത്തി​ലെ​ത്തി​യ കു​റു​മാ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ന്പ​ത്ത​ഞ്ചു​കാ​ര​ന്‍, ഇ​തേ​ദി​വ​സം സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നു​ള്ള എ​സ്ജി 9931 വി​മാ​ന​ത്തി​ലെ​ത്തി​യ പി​ണ​റാ​യി സ്വ​ദേ​ശി​യാ​യ അ​ന്പ​ത്തി​ര​ണ്ടു​കാ​ര​ന്‍, ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ജൂ​ണ്‍ 19ന് ​ഒ​മാ​നി​ല്‍​നി​ന്നു​ള്ള എ​സ്ജി 9780 വി​മാ​ന​ത്തി​ലെ​ത്തി​യ ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി​യാ​യ ഒ​ന്‍​പ​തു​കാ​ര​ന്‍, 30ന് ​റി​യാ​ദി​ല്‍​നി​ന്നു​ള്ള എ​സ് വി 3892 ​വി​മാ​ന​ത്തി​ലെ​ത്തി​യ കൊ​ള​ച്ചേ​രി സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തൊ​ൻ​പ​തു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​ര്‍.

15ന് ​ചെ​ന്നൈ​യി​ല്‍​നി​ന്ന് ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ലെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തൊ​ന്നു​കാ​ര​ന്‍, 16ന് ​ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നെ​ത്തി​യ മൊ​കേ​രി സ്വ​ദേ​ശി​യാ​യ അ​ന്പ​ത്താ​റു​കാ​ര​ന്‍, 18ന് ​ശ്രീ​ന​ഗ​റി​ല്‍​നി​ന്ന് മം​ഗ​ള എ​ക്സ്പ്ര​സി​ലെ​ത്തി​യ കു​റ്റ്യാ​ട്ടൂ​ര്‍ സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​നാ​ലു​കാ​ര​ന്‍, 21ന് ​ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നെ​ത്തി​യ ആ​ല​ക്കോ​ട് സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തേ​ഴു​കാ​ര​ന്‍, 27ന് ​മം​ഗ​ളൂ​രു​വി​ല്‍​നി​ന്നെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തേ​ഴു​കാ​ര​ന്‍, മൈ​സൂ​രു​വി​ല്‍​നി​ന്നെ​ത്തി​യ കോ​ട്ട​യം മ​ല​ബാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ നാ​ല് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി, ഇ​രു​പ​ത്തേ​ഴു​കാ​രി, 28ന് ​ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നെ​ത്തി​യ മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്ത​ഞ്ചു​കാ​ര​ന്‍, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ന്‍, മു​പ്പ​ത്ത​ഞ്ചു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍.
ക​ണ്ണൂ​ര്‍ ഡി​എ​സ്‌​സി സെ​ന്‍റ​റി​ലെ ഹി​മാ​ച​ല്‍​പ്ര​ദേ​ശ്, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ര​ണ്ടു​വീ​തം സൈ​നി​ക​ർ​ക്കും ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ​ബം​ഗാ​ള്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മേ​ഘാ​ല​യ, ക​ര്‍​ണാ​ട​ക, ഡ​ല്‍​ഹി, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഓ​രോ സൈ​നി​ക​ർ​ക്കു​മാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​ഐ​എ​സ്എ​ഫു​കാ​രി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും കേ​ര​ള, ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ഒ​രാ​ള്‍ വീ​ത​വും പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യി.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 560 ആ​യി. ഇ​വ​രി​ല്‍ 323 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തേ​ഴു​കാ​ര​ന്‍, മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ നാ​ൽ​പ്പ​ത്തൊ​ന്പ​തു​കാ​രി, ഇ​രു​പ​ത്തൊ​ന്പ​തു​കാ​ര​ന്‍, മൊ​കേ​രി സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തൊ​ന്പ​തു​കാ​ര​ന്‍, പെ​ര​ള​ശേ​രി സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തൊ​ന്പ​തു​കാ​ര​ന്‍, പാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​നാ​ലു​കാ​ര​ന്‍, മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​യാ​യ അ​റു​പ​ത്തി​നാ​ലു​കാ​ര​ന്‍, ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​തു​കാ​ര​ന്‍, ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തൊ​ന്നു​കാ​ര​ന്‍, ന​ടു​വി​ല്‍ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്ത​ഞ്ചു​കാ​രി, ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തൊ​ന്നു​കാ​രി, ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ല​ശേ​രി സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ്പ​ത്ത​ഞ്ചു​കാ​രി, ക​തി​രൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ്പ​ത്തെ​ട്ടു​കാ​രി, എ​ട്ടി​ക്കു​ളം സ്വ​ദേ​ശി​യാ​യ അ​റു​പ​തു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 22989 പേ​രാ​ണ്. ഇ​വ​രി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 64 പേ​രും ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 24 പേ​രും അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ 285 പേ​രും ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 40 പേ​രും ക​ണ്ണൂ​ര്‍ ആ​ര്‍​മി ആ​ശു​പ​ത്രി​യി​ൽ നാ​ലു​പേ​രും ഫ​സ്റ്റ് ലൈ​ന്‍ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ മൂ​ന്നു​പേ​രും വീ​ടു​ക​ളി​ല്‍ 22569 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍​നി​ന്ന് ഇ​തു​വ​രെ 15936 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 15400 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. ഇ​തി​ല്‍ 14443 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 536 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.