പി​ഞ്ചു​കു​ഞ്ഞു​മാ​യി അ​മ്മ കി​ണ​റ്റി​ല്‍ ചാ​ടി, കു​ഞ്ഞ് മ​രി​ച്ചു
Friday, August 7, 2020 10:10 PM IST
പ​യ്യ​ന്നൂ​ര്‍: എ​ട്ടു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് അ​മ്മ കി​ണ​റ്റി​ല്‍ ചാ​ടി. കു​ഞ്ഞ് മ​രി​ച്ചു. അ​മ്മ​യെ അ​ഗ്‌​നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഉ​ദു​മ​യി​ലെ അ​നി​ല്‍​കു​മാ​റി​ന്‍റെ ഭാ​ര്യ​യും ചീ​റ്റ​യി​ലെ പാ​നോ​ത്ത് നാ​രാ​യ​ണ​ന്‍-​രാ​ധ ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ നീ​തു(25)​വാ​ണ് കു​ട്ടി​യു​മാ​യി കി​ണ​റ്റി​ല്‍ ചാ​ടി​യ​ത്. ക​രി​വെ​ള്ളൂ​ര്‍ പെ​ര​ളം ചീ​റ്റ​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഉ​ദു​മ​യി​ലെ ഭ​ര്‍​തൃ​വീ​ട്ടി​ൽ​നി​ന്ന് ഒ​രാ​ഴ്ച മു​മ്പാ​ണ് നീ​തു കു​ഞ്ഞു​മാ​യി എ​ത്തി​യ​തെ​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു. നീ​തു​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു.