വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു
Thursday, August 13, 2020 11:20 PM IST
ഇ​രി​ട്ടി: കോ​വി​ഡ് സം​ശ​യ​ത്തി​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. പാ​യം കോ​ണ്ടം​മ്പ്ര​റ​യി​ലെ കാ​പ്പാ​ട​ൻ ശ​ശി​ധ​ര​നാ​ണു (48) മ​രി​ച്ച​ത്. അ​ർ​ബു​ദ​രോ​ഗി​യാ​യ ഇ​യാ​ൾ ഇ​രി​ട്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഡി​സ്ചാ​ർ​ജ് ചെ​യ്ത് ശ​ശി​ധ​ര​നും ബ​ന്ധു​ക്ക​ളും വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ശ​ശി​ധ​ര​ന് രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​വി​ഡ് സെ​ല്ലി​ൽ വി​ളി​ച്ച് ആം​ബു​ല​ൻ​സി​ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ നാ​ലു മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് ആം​ബു​ല​ൻ​സ് അ​യ​യ്ക്കാ​ൻ ത​യാ​റാ​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ 108 ആം​ബു​ല​ൻ​സ് എ​ത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ കോ​വി​ഡ് സെ​ല്ലി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴും108 ആം​ബു​ല​ൻ​സെ​ല്ലാം കോ​വി​ഡ് ആ​വ​ശ്യ​ത്തി​ന് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. എ​ന്നാ​ൽ ഈ ​സ​മ​യം ഇ​രി​ട്ടി​യി​ൽ 108 ആം​ബു​ല​ൻ​സ് ഉ​ണ്ടാ​യി​രി​ക്കെ ഈ ​ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ കോ​വി​ഡ് സെ​ല്ലി​ൽ​നി​ന്നു ബ​ന്ധ​പ്പെ​ടാ​തി​രു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വീ​ഴ്ച​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. നാ​ല് മ​ണി​ക്കൂ​റി​നു​ശേ​ഷം ആം​ബു​ല​ൻ​സ് എ​ത്തി ഇ​യാ​ളെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ്ര​വം എ​ടു​ത്ത​തി​നു​ശേ​ഷം മൃ​ത​ദേ​ഹം പാ​യ്ക്കു ചെ​യ്തു കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി സം​സ്ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് ഫ​ലം വ​ന്ന​തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​മെ​ന്നും ഇ​പ്പോ​ൾ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ വ​യ്ക്ക​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ജി​ല്ല​യി​ലെ മോ​ർ​ച്ച​റി​ക​ളി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കാ​ൻ സ്ഥ​ല​മി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പു​റ​ത്തു​വ​ന്ന ഇ​യാ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. പ​രേ​ത​രാ​യ ഗോ​വി​ന്ദ​ൻ-​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ശ​ശി​ധ​ര​ൻ. ഭാ​ര്യ: നി​ഷ. മ​ക്ക​ൾ: ശീ​ത​ൾ, നി​ഷാ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ്ര​ൻ, പ​ത്മി​നി, ച​ന്ദ്രി​ക.