തെ​മ്മാ​ടി​ക്കൂ​ട്ട​മാ​യി സി​പി​എം അ​ധഃ​പ​തി​ച്ചു: പാ​ച്ചേ​നി
Friday, September 18, 2020 12:56 AM IST
ക​ണ്ണൂ​ര്‍: ജ​നാ​ധി​പ​ത്യ​ചി​ന്ത​യി​ല്ലാ​ത്ത രാ​ഷ്ട്രീ​യ​പ​ര​മാ​യ അ​ന്ത​സ് കാ​ണി​ക്കാ​ത്ത തെ​മ്മാ​ടി​ക്കൂ​ട്ട​മാ​യി സി​പി​എം അ​ധഃ​പ​തി​ച്ച​തി​നു തെ​ളി​വാ​ണ് മ​ല​പ്പ​ട്ടം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് ക​ത്തി​ച്ച​തി​ലൂ​ടെ തെ​ളി​യു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍ ക​ത്തി​ച്ചും ത​ക​ര്‍​ത്തും ഏ​തു​ത​ര​ത്തി​ലു​ള്ള ജ​നാ​ധി​പ​ത്യം നാ​ട്ടി​ല്‍ പു​ല​ര​ണ​മെ​ന്നാ​ണ് സി​പി​എം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഉ​ന്ന​ത​നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യാ​ല്‍ രാ​ഷ്ട്രീ​യ ഫാ​സി​സ​ത്തി​നെ​തി​രേ പ​റ​യു​ന്ന സി​പി​എം ജി​ല്ല​യി​ലെ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ല്‍ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് സ​മ​നി​ല തെ​റ്റി​യ​തു​കൊ​ണ്ടാ​ണോ​യെ​ന്ന് നേ​താ​ക്ക​ള്‍ പൊ​തു​സ​മൂ​ഹ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്ത​ണം.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് ക​ത്തി​ച്ച ന​ട​പ​ടി​യി​ല്‍ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യും കു​റ്റ​കൃ​ത്യം ചെ​യ്ത മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​ന്‍ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ഷ്ക്രി​യ​ത്വം തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ സ​മ​ര​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.