കണ്ണൂരിൽ ആര് കരയ്ക്കണയും ‍?
Tuesday, December 1, 2020 1:01 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്ന​ണി​ക​ൾ​ക്ക് അ​ഭി​മാ​ന​പ്ര​ശ്ന​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് അ​ടി​പ​ത​റി​യ​പ്പോ​ഴും ആ​ശ്വാ​സ​മാ​യ​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്താ​യി​രു​ന്നു. ആ​കെ​യു​ള്ള 24 ഡി​വി​ഷ​നു​ക​ളി​ൽ 15 ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫ് നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ യു​ഡി​എ​ഫ് ഒ​ൻ​പ​തു സീ​റ്റു​ക​ൾ നേ​ടി. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ൽ​നി​ന്നും വി​ജ​യി​ച്ചു​വ​ന്ന ര​ണ്ടു പാ​ർ​ട്ടി​ക​ൾ എ​ൽ​ഡി​എ​ഫി​ലേ​ക്ക് ഇ​ത്ത​വ​ണ ചേ​ക്കേ​റി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു പ്ര​ചാ​ര​ണം തു​ട​ങ്ങി​യെ​ങ്കി​ലും പ​രി​ച​യ​സ​ന്പ​ന്ന​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യി യു​ഡി​എ​ഫും പ്ര​ചാ​ര​ണ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്.
അ​ഴീ​ക്കോ​ട്, കോ​ള​യാ​ട്, പ​രി​യാ​രം, തി​ല്ല​ങ്കേ​രി, ആ​ല​ക്കോ​ട് സീ​റ്റു​ക​ളി​ൽ ക​ടു​ത്ത പോ​രാ​ട്ടം ന​ട​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. പ​ന്ന്യ​ന്നൂ​ർ ഡി​വി​ഷ​നി​ൽ വെ​ൽ‌​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​വാ​യ ടി.​പി. ഫാ​സി​ലി​നെ​യാ​ണ് യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കു​ന്ന​ത്.
ഇ​ത്ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​നി​താ​സം​വ​ര​ണ​മാ​ണ്. അ​തി​നാ​ൽ, എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ പി.​പി. ദി​വ്യ ക​ല്യാ​ശേ​രി​യി​ലും യു​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ലി​സി ജോ​സ​ഫ് ഉ​ളി​ക്ക​ൽ ഡി​വി​ഷ​നി​ലും ജ​ന​വി​ധി തേ​ടു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്ന തി​ല്ല​ങ്കേ​രി​യും ജോ​സ് വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്ന ആ​ല​ക്കോ​ടു​മാ​ണ് മ​റ്റൊ​രു ശ്ര​ദ്ധേ​യ പോ​രാ​ട്ട കേ​ന്ദ്രം.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​തു​വ​രെ എ​ൻ​ഡി​എ​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​യി​ട്ടി​ല്ല. ഇ​ക്കു​റി പ്ര​തീ​ക്ഷ​യോ​ടെ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ബി​ജെ​പി പ​ര​മാ​വ​ധി വോ​ട്ടു​ക​ള്‍ നേ​ടി ത​ങ്ങ​ളു​ടെ ശ​ക്തി വ്യ​ക്ത​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ ബി​ജെ​പി നേ​ടു​ന്ന കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ​ക്ക് നി​ര്‍​ണാ​യ​ക​മാ​കും.
വി​ഐ​പി പോ​രാ​ട്ട​ത്തി​ൽ ക​ല്യാ​ശേ​രി​യും ഉ​ളി​ക്ക​ലും
ക​ല്യാ​ശേ​രി ഡി​വി​ഷ​നി​ലാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ പി.​പി. ദി​വ്യ മ​ത്സ​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച സീ​റ്റാ​യ ഇ​വി​ടെ നി​ന്ന് സി​പി​എ​മ്മി​ലെ പി.​പി. ഷാ​ജി​ര്‍ ക​ഴി​ഞ്ഞ ത​വ​ണ 20,300 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ദി​വ്യ ഇ​രി​ണാ​വ് സ്വ​ദേ​ശി​നി​യാ​ണ്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. 2016 ൽ ​പ്ര​സി​ഡ​ന്‍റാ​യ കാ​രാ​യി രാ​ജ​ന്‍റെ അ​ഭാ​വ​ത്തി​ല്‍ കു​റ​ച്ചു​നാ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്കാ​ലി​ക പ​ദ​വി​യും വ​ഹി​ച്ചി​രു​ന്നു.
ചു​വ​പ്പു​കോ​ട്ട​യി​ല്‍ ചെ​ങ്കൊ​ടി പി​ടി​ച്ച​വ​രെ ത​ന്നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി ഒ​ര​ങ്ക​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പിലാ​ണ് ഇ​ത്ത​വ​ണ യു​ഡി​എ​ഫ്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് സി​എം​പി​യി​ലെ കാ​ഞ്ച​ന​യെ ത​ന്നെ ക​ല്യാ​ശേ​രി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത്. മു​ന്‍ ക​ണ്ണൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ഞ്ച​ന കേ​ര​ള മ​ഹി​ളാ ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​ണ്. മാ​വി​ലാ​യി മൂ​ന്നു​പെ​രി​യ സ്വ​ദേ​ശി​നി​യാ​യ കാ​ഞ്ച​ന​യു​ടെ ക​ന്നി​പോ​രാ​ട്ട​മാ​ണി​ത്.
ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യ ടി.​ഗി​രി​ജ മ​ഹി​ളാ മോ​ര്‍​ച്ച അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ പാ​പ്പി​നി​ശേ​രി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ചി​രു​ന്നു. അ​രോ​ളി വ​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് താ​മ​സം. എ​ല്‍​ഡി​എ​ഫി​ന് മേ​ധാ​വി​ത്വ​മു​ള്ള ഡി​വി​ഷ​നാ​ണെ​ങ്കി​ലും ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണു യു​ഡി​എ​ഫ്, ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​ത്. ക​ല്യാ​ശേ​രി, പാ​പ്പി​നി​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ക​ല്യാ​ശേ​രി ഡി​വി​ഷ​ന്‍. ക​ല്യാ​ശേ​രി, ഇ​രി​ക്കൂ​ര്‍, ക​ണ്ണൂ​ര്‍ അ​ട​ക്കം ഏ​ഴു ബ്ലോ​ക്കു​ക​ളും ഈ ​ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
യു​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യു​ടെ മ​ണ്ഡ​ലം എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​ണ് ഇ​ത്ത​വ​ണ ഉ​ളി​ക്ക​ൽ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ലെ തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ ഡി​വി​ഷ​ൻ കൂ​ടി​യാ​ണി​ത്. യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച സീ​റ്റു​ക​ളി​ലൊ​ന്നാ​യ ഉ​ളി​ക്ക​ല്‍ ഡി​വി​ഷ​നി​ൽ കോ​ൺ​ഗ്ര​സി​ലെ ലി​സി ജോ​സ​ഫാ​ണ് ഇ​ത്ത​വ​ണ ജ​ന​വി​ധി തേ​ടു​ന്ന​ത്. കേ​ള​കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ലി​സി ജോ​സ​ഫ് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്.
സി​പി​ഐ​യി​ലെ അ​ഡ്വ. കെ.​പി. ഷി​മ്മി​യാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി​നി ഷി​മ്മി സി​പി​ഐ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​ഡ്വ. എം.​എ​സ്. നി​ഷാ​ദി​ന്‍റെ ഭാ​ര്യ​യാ​ണ്. ത​ല​ശേ​രി ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​ണ്. സി​പി​ഐ ഉ​ളി​ക്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ഇ​ന്ത്യ​ൻ ലോ​യേ​ഴ്സ് അ​സോ​സി
യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. ബി​ജെ​പി​യി​ലെ ടി. ​സ്വ​പ്‌​ന​യാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി. പ​യ്യാ​വൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ടി. ​സ്വ​പ്‌​ന ബി​ജെ​പി ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ബി​രു​ദ​ധാ​രിയു​മാ​ണ്.
ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്കി​ലെ ഉ​ളി​ക്ക​ല്‍, വ​ട്ട്യാം​തോ​ട് ഡി​വി​ഷ​നും, ഇ​രി​ട്ടി ബ്ലോ​ക്കി​ലെ മാ​ട​ത്തി​ല്‍, വ​ള്ളിത്തോ​ട്, ച​ര​ള്‍, അ​ങ്ങാ​ടി​ക്ക​ട​വ് ഡി​വി​ഷ​നും ചേ​ര്‍​ന്ന​താ​ണ് ഉ​ളി​ക്ക​ല്‍ ഡി​വി​ഷ​ൻ. മൊ​ത്തം 45 ഗ്രാ​മ പ​ഞ്ചാ​യ​ത്തു വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഡി​വി​ഷ​ൻ.
ക​ഴി​ഞ്ഞ ത​വ​ണ കോ​ണ്‍​ഗ്ര​സി​ലെ തോ​മ​സ് വ​ര്‍​ഗീ​സ് 7087 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​വി​ടെ നി​ന്ന് വി​ജ​യി​ച്ച​ത്. ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ൽ മാ​ട​ത്തി​ൽ, ഉ​ളി​ക്ക​ൽ ഒ​ഴി​കെ​യു​ള്ള ഡി​വി​ഷ​നു​ക​ളി​ൽ വി​ജ​യം യു​ഡി​എ​ഫി​നാ​യി​രു​ന്നു. നി​ല​വി​ൽ 60,000 ലേ​റെ വോ​ട്ട​ർ​മാ​രു​ണ്ട്. യു​ഡി​എ​ഫ് തി​ക​ഞ്ഞ വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ര്‍​ത്തു​മ്പോ​ള്‍ രാ​ഷ്ട്രീ​യ അ​ടി​യൊ​ഴു​ക്കു​ക​ളി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ക്കു​ക​യാ​ണു മ​റ്റു സ്ഥാ​നാ​ര്‍​ഥി​ക​ള്‍.
കൂ​ട്ടം തെ​റ്റി​യ​വ​രു​ടെ
പോ​രാ​ട്ടം
ആ​ല​ക്കോ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മാ​ത​മം​ഗ​ലം ഡി​വി​ഷ​ന്‍ വി​ഭ​ജി​ച്ച് ആ​ല​ക്കോ​ട് ഡി​വി​ഷ​ന്‍ രൂ​പീ​ക​രി​ച്ച ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ക​ഴി​ഞ്ഞ ത​വ​ണ ഒ​രേ കൂ​ടാ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍ ഇ​ത്ത​വ​ണ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ആ​ല​ക്കോ​ടി​നെ മ​റ്റു ഡി​വി​ഷ​നു​ക​ളി​ല്‍
നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. ആ​ല​ക്കോ​ട്, ച​പ്പാ​ര​പ്പ​ട​വ്, തേ​ര്‍​ത്ത​ല്ലി, എ​ട​ക്കോം എ​ന്നീ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളും ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡുക​ളും ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു വാ​ർ​ഡു​ക​ളും ചേ​ർ​ന്ന​താ​ണ് ആ​ല​ക്കോ​ട് ഡി​വി​ഷ​ൻ. ക​ഴി​ഞ്ഞ​ത​വ​ണ തേ​ർ​ത്ത​ല്ലി, ച​പ്പാ​ര​പ്പ​ട​വ് ഡി​വി​ഷ​നു​ക​ളി​ല്‍ യു​ഡി​എ​ഫ് വി​ജ​യി​ച്ച​പ്പോ​ള്‍ ആ​ല​ക്കോ​ട്, എ​ട​ക്കോം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ജ​യം എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു. ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും ഒ​രേ​പോ​ലെ ശ​ക്തി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ഡി​വി​ഷ​നി​ല്‍ ആ​കെ 73,000 വോ​ട്ട​ര്‍​മാ​രു​ണ്ട്. ആ​ല​ക്കോ​ട് നി​ല​നി​ർ​ത്താ​ൻ ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​നാ​യ കോ​ൺഗ്ര​സി​ലെ തോ​മ​സ് വെ​ക്ക​ത്താ​ന​ത്തി​നെ​യാ​ണ് ഇ​ക്കു​റി യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ, ക​ണ്ണൂ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.
എ​ൽ​ഡി​എ​ഫ് ആ​ല​ക്കോ​ട് ഡി​വി​ഷ​ൻ തി​രി​ച്ചു​പി​ടി​ക്കാ​ൻ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റും പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ജോ​യി കൊ​ന്ന​ക്ക​ലി​നെ​യാ​ണ്. ന​ടു​വി​ൽ ഡി​വി​ഷ​നി​ലെ മു​ൻ അം​ഗ​വും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.
ഇ​രു​മു​ന്ന​ണി നേ​താ​ക്ക​ളു​ടെ​യും ജ​ന​കീ​യ​മു​ഖം ആ​ല​ക്കോ​ട് ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ഏ​റെ സ്വാ​ധീ​നി​ക്കു​മെ​ന്നു​റ​പ്പ്. ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യ ബി​ജെ​പി​യി​ലെ കെ.​ജെ. മാ​ത്യു​വാ​ണ് എ​ൻ​ഡി​എ​യ്ക്കു വേ​ണ്ടി രം​ഗ​ത്തു​ള്ള​ത്.
ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​ലെ സു​മി​ത്ര ഭാ​സ്ക​ര​ൻ 1185 വോ​ട്ടു​ക​ൾ​ക്കാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. നേ​ര​ത്തെ ആ​ല​ക്കോ​ട് ഡി​വി​ഷ​നി​ലെ 38 വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫി​നാ​യി​രു​ന്നു മു​ൻ​തൂ​ക്കം. എ​ന്നാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗം മു​ന്ന​ണി മാ​റി എ​ൽ​ഡി​എ​ഫി​ൽ എ​ത്തി​യ​തോ​ടെ ഡി​വി​ഷ​ൻ തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ. ജോ​സ് വി​ഭാ​ഗ​ത്തി​ന് ഇ​വി​ടെ ര​ണ്ടാ​യി​ര​ത്തോ​ളം വോ​ട്ടു​ണ്ടെ​ന്നാ​ണ് അ​വ​രു​ടെ അ​വ​കാ​ശ​വാ​ദം.
എ​ന്നാ​ൽ ര​ണ്ടു ത​വ​ണ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന തോ​മ​സ് വെ​ക്ക​ത്താ​നം ഇ​വി​ടെ തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. ജോ​സ് വി​ഭാ​ഗം പോ​യ​ത് ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്നും അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച കേ​ര​ള സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ജ​ന​വി​ധി ആ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന
തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ എ​ൻ​ഡി​എ വോ​ട്ട് ഇ​ത്ത​വ​ണ​യും വ​ർ​ധി​ച്ചാ​ൽ ആ​ല​ക്കോ​ട് ഡി​വി​ഷ​നി​ൽ ആ​ര് ജ​യി​ക്കും എ​ന്നു​ള്ള​ത് പ്ര​വ​ച​നാ​തീ​തം ത​ന്നെ. എ​ന്താ​യാ​ലും പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള​ള മൂ​ന്നു നേ​താ​ക്ക​ന്മാ​ർ മ​ത്സ​ര​രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ ആ​ല​ക്കോ​ട് ഈ​സി വാ​ക്ക് ഓ​വ​ർ ആ​കി​ല്ലെ​ന്ന് വ്യ​ക്തം.
തി​ല്ല​ങ്കേ​രി​യി​ൽ ക​ന​ക്കും
ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച ഡി​വി​ഷ​നാ​ണ് തി​ല്ല​ങ്കേ​രി. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യ അ​ഡ്വ. മാ​ർ​ഗ​ര​റ്റ് ജോ​സ് 785 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ വി​ജ​യി​ച്ച​ത്. യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച സീ​റ്റു​ക​ളി​ലൊ​ന്നാ​യ തി​ല്ല​ങ്കേ​രി പി​ടി​ക്കാ​ൻ സി​പി​എ​മ്മി​ന്‍റെ യു​വ​നേ​താ​വ് ബി​നോ​യ് കു​ര്യ​നെ​യാ​ണ് രം​ഗ​ത്ത് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ജോ​ർ​ജു​കു​ട്ടി ഇ​രു​ന്പു​കു​ഴി​യാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. പേ​രാ​വൂ​ർ തൊ​ണ്ടി​യി​ൽ സ്വ​ദേ​ശി കൂ​ട്ട ജ​യ​പ്ര​കാ​ശാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് വാ​ർ​ഡു​ക​ൾ, പാ​യം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ർ​ഡു​ക​ൾ, മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു വാ​ർ​ഡു​ക​ൾ, ആ​റ​ളം, തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ 42 വാ​ർ​ഡു​ക​ൾ ഉ​ൾ‌​പ്പെ​ട്ട​താ​ണ് തി​ല്ല​ങ്കേ​രി ഡി​വി​ഷ​ൻ.
നെ​ടും​പു​റം​ചാ​ൽ സ്വ​ദേ​ശി​യാ​യ ജോ​ർ​ജു​കു​ട്ടി ഇ​രു​ന്പു​കു​ഴി ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. മു​ന്പ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. 2005-2010 കാ​ല​ഘ​ട്ട​ത്തി​ൽ ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ. 2015-20 കാ​ല​ഘ​ട്ട​ത്തി​ൽ ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
മ​ണി​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ ബി​നോ​യ് കു​ര്യ​ൻ സി​പി​എം ഇ​രി​ട്ടി ഏ​രി​യാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നു രാ​ജി​വ​ച്ചാ​ണ് മ​ത്സ​രി​ക്കാ​ൻ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ബി​നോ​യ് കു​ര്യ​ൻ.​
സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ആ​റ​ളം ഫാം ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) പ്ര​സി​ഡ​ന്‍റു​മാ​ണ്. എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2005-10 കാ​ല​ഘ​ട്ട​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു.
പേ​രാ​വൂ​ർ തൊ​ണ്ടി​യി​ൽ സ്വ​ദേ​ശി​യാ​യ കൂ​ട്ട ജ​യ​പ്ര​കാ​ശ് ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ്. ആ​ർ​എ​സ്എ​സ്, എ​ബി​വി​പി, ജ​ന​സം​ഘം എ​ന്നി​വ​യി​ലൂ​ടെ ബി​ജെ​പി​യി​ൽ സ​ജീ​വ​മാ​യി.
പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, പേ​രാ​വൂ​ർ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ 15 വ​ർ​ഷം ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചു. മ​ണ​ത്ത​ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യി​രു​ന്നു.
അ​യ്യ​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​ക​ട​വ് സ്വ​ദേ​ശി​യും ജെ​എ​സ്എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ മൈ​ക്കി​ൾ തോ​മ​സ് പ​ട​വി​ൽ ജെ​എ​സ്എ​സ് സ്ഥാ​നാ​ർ​ഥി​യാ​യി ഇ​വി​ടെ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്.