മ​ക​ളു​ടെ വീ​ടി​നു തീ​കൊ​ടു​ത്ത അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ
Thursday, December 3, 2020 1:07 AM IST
ച​ക്ക​ര​ക്ക​ൽ: ത​റ​വാ​ട്ട് വീ​ട്ടി​ൽ മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത വി​രോ​ധ​ത്തി​ൽ മ​ക​ളു​ടെ വീ​ടി​നു തീ​കൊ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ. മു​ണ്ടേ​രി ചാ​പ്പ കോ​ളി​ൻ​മൂ​ല​യി​ലെ നി​ത്യ നി​വാ​സി​ൽ ഗി​രീ​ശ​നെ (61) ആ​ണ് ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​റ​വാ​ട്ട് വീ​ട്ടി​ലെ​ത്തി സു​ഹൃ​ത്തു​ക്ക​ളു​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത് മ​ക​ൾ ഷിം​ന ചോ​ദ്യം ചെ​യ്തി​രു​ന്നു. ഈ ​വി​രോ​ധ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഷിം​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഗി​രീ​ശ​ൻ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ഗി​രീ​ശ​ൻ അ​റ​സ്റ്റി​ലാ​വു​ന്ന​ത്.