സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത​നേ​താ​ക്ക​ളു​ടെ പ​ങ്ക് വ്യ​ക്തം: എം​പി
Thursday, December 3, 2020 1:07 AM IST
രാ​ജ​പു​രം: പെ​രി​യ കൊ​ല​പാ​ത​ക കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ടാ​തി​രി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ ചെ​ല​വാ​ക്കി സു​പ്രീം കോ​ട​തി​വ​രെ നി​യ​മ​പോ​രാ​ട്ടം സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത് സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ലു​ള്ള പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി പ​റ​ഞ്ഞു. ചു​ള്ളി​ക്ക​ര​യി​ൽ ന​ട​ന്ന ക​ള്ളാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ടി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ല്യോ​ട്ട് ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ന്‍റെ ത​ലേ​ദി​വ​സം അ​വൈ​ല​ബി​ൾ ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന​താ​യി​ട്ടു​ള്ള കൃ​ഷ്ണ​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ന്ന​ത​ത​ല ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണം. കൊ​ല​പാ​ത​ക​ത്തി​ന് മു​മ്പ് വി.​പി.​പി. മു​സ്ത​ഫ ക​ല്യോ​ട്ട് ന​ട​ത്തി​യ കൊ​ല​വി​ളി പ്ര​സം​ഗ​വും കൊ​ല​പാ​ത​ക​ശേ​ഷം സി​പി​എം പാ​ർ​ട്ടി​കേ​ന്ദ്ര​മാ​യ വെ​ളു​ത്തോ​ളി​യി​ൽ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മു​ൻ എം​എ​ൽ​എ കെ.​വി. കു​ഞ്ഞി​രാ​മ​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും ഗൂ​ഢാ​ലോ​ച​ന​യു​ടെ തെ​ളി​വാ​ണ്.

ഇ​വ​രെ ര​ക്ഷി​ക്കാ​നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം സി​ബി​ഐ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ചെ​ല​വാ​ക്കി​യ​ത്. ഇ​തു പൊ​തു​സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും സു​പ്രീം​കോ​ട​തി വി​ധി സി​പി​എ​മ്മി​ന്‍റെ അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​ത്തി​നേ​റ്റ ക​ന​ത്ത പ്ര​ഹ​ര​മാ​ണെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.