വാ​ട​ക മു​ട​ങ്ങി​യ ക​ട​മു​റി​ക​ള്‍​ക്ക് കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യു​ടെ പൂ​ട്ട്
Friday, January 15, 2021 12:48 AM IST
കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ലും പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ലും മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ലു​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലെ വാ​ട​ക കു​ടി​ശി​ക വ​രു​ത്തി​യ ക​ട​മു​റി​ക​ള്‍ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ പു​തി​യ താ​ഴി​ട്ടു​പൂ​ട്ടി. ഷ​ട്ട​റു​ക​ളി​ല്‍ നോ​ട്ടീ​സും പ​തി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ല്‍ പ​ല മു​റി​ക​ളും വാ​ട​ക​യ്‌​ക്കെ​ടു​ത്ത​വ​ര്‍ ഭീ​മ​മാ​യ കു​ടി​ശി​ക​യാ​ണ് വ​രു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് നേ​ര​ത്തേ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും തു​ക അ​ട​യ്ക്കാ​ന്‍ ത​യ്യാ​റാ​കാ​ത്ത​വ​ര്‍​ക്കു നേ​രെ​യാ​ണ് പ്ര​ത്യ​ക്ഷ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
ന​ഗ​ര​സ​ഭ റ​വ​ന്യൂ വി​ഭാ​ഗം ഓ​ഫീ​സ​ര്‍ എം.​വി.​റം​സി ഇ​സ്മ​യി​ല്‍, റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ന​ട​പ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.