സുരക്ഷ സിരകളിൽ
Sunday, January 17, 2021 12:59 AM IST
കാ​സ​ർ​ഗോ​ഡ്: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും നി​റ​ഞ്ഞ പ്ര​തീ​ക്ഷ​ക​ളെ ഒ​പ്പം ചേ​ർ​ത്ത് ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് തു​ട​ക്ക​മാ​യി. ഒ​മ്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ വാ​ക്സി​നേ​ഷ​ൻ ന​ട​ന്ന​ത്.
കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​വി. സു​രേ​ശ​നാ​ണ് ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​വി. രാം​ദാ​സ്, ഡ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​ടി. മ​നോ​ജ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​വി. പ്ര​കാ​ശ് എ​ന്നി​വ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.
വാ​ക്സി​നേ​ഷ​ൻ വേ​ദ​ന കു​റ​ഞ്ഞ​തും സു​ര​ക്ഷി​ത​വു​മാ​ണെ​ന്നും വാ​ക്സി​നെ​ടു​ത്ത​തി​ന് ശേ​ഷം ജി​ല്ല​യി​ൽ ആ​ർ​ക്കും ഇ​തു​വ​രെ​യാ​യാ​യി ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ഉ​ക്കി​ന​ടു​ക്ക ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഡോ. ​ആ​ദ​ർ​ശ്, നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ട് ഡോ. ​ജ​മാ​ൽ അ​ഹ​മ്മ​ദ്, പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ട് ഡോ. ​സി. സു​കു, മം​ഗ​ൽ​പ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സ് സൗ​മ്യ, ബേ​ഡ​ഡു​ക്ക താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ. ​അ​ഭി​ഷേ​ക് ച​ന്ദ്ര​ൻ, പെ​രി​യ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​രാ​ജ് മോ​ഹ​ൻ, എ​ണ്ണ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​ശാ പ്ര​വ​ർ​ത്ത​ക ദി​ജി എ​ന്നി​വ​ർ വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു.