ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ സ്ഥ​ല​ത്തേ​ക്ക് ക​ട​ന്നു; ഒ​ട​യം​ചാ​ല്‍-നാ​യ്ക്ക​യം റോ​ഡ് പ​ണി നി​ര്‍​ത്തി​വ​ച്ചു
Sunday, January 17, 2021 1:00 AM IST
ഒ​ട​യം​ചാ​ല്‍: ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക് ക​ട​ന്നു​ക​യ​റി​യെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് ഒ​ട​യം​ചാ​ല്‍-​നാ​യ്ക്ക​യം റോ​ഡ് ടൗ​ണി​നോ​ട് ചേ​രു​ന്ന ഭാ​ഗ​ത്തെ പ്ര​വൃ​ത്തി നി​ര്‍​ത്തി​വ​ച്ചു.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലു​ള്ള റോ​ഡ് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ലം കൈ​യേ​റി​യ​താ​യി കാ​ണി​ച്ചാ​ണ് പ​ഞ്ചാ​യ​ത്തി​ന് പ​രാ​തി ല​ഭി​ച്ച​ത്. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ്ഥ​ലം അ​ള​ന്ന് കു​റ്റി​യ​ടി​ച്ച് പ​ണി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ര്‍​ക്ക​മു​ള്ള ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് പ​ണി നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
മെ​യി​ന്‍ റോ​ഡി​ല്‍ നി​ന്ന് നി​ര്‍​ദി​ഷ്ട റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗം വീ​തി​കൂ​ട്ടി എ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​ത്തേ​ക്ക് അ​ല്‍​പ്പം ക​യ​റി​പ്പോ​യ​തെ​ന്നും ഇ​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കൈ​യി​ലു​ള്ള അ​ഞ്ച് മീ​റ്റ​ര്‍ വീ​തി​യി​ല്‍ ത​ന്നെ റോ​ഡ് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി വി​ഷ​യം ച​ര്‍​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​തി​ക​ര​ണം.