തീ​വ​ച്ചു ന​ശി​പ്പി​ക്ക​പ്പെ​ട്ട​തി​ന് പ​ക​രം പു​ത്ത​ൻ ഓ​ട്ടോ​റി​ക്ഷ
Tuesday, January 19, 2021 12:35 AM IST
ചെ​റു​വ​ത്തൂ​ർ: ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യ ഓ​ട്ടോ​റി​ക്ഷ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളാ​ൽ അ​ഗ്നി​ക്കി​ര​യാ​ക്ക​പ്പെ​ട്ട പ​ത്തി​ൽ സു​രേ​ശ​ന് പു​ത്ത​ൻ ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി ന​ൽ​കി. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​റു​വ​ത്തൂ​ർ
നെ​ല്ലി​ക്കാ​ലി​ലെ പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി. ഇ​ന്ദു​ലേ​ഖ​യു​ടെ ഭ​ർ​ത്താ​വും വാ​ർ​ഡ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യ പ​ത്തി​ൽ സു​രേ​ശ​ന്‍റെ ഓ​ട്ടോ​റി​ക്ഷ പാ​തി​രാ​ത്രി​യി​ൽ പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​ക്കി​യി​രു​ന്നു.
ഇ​തി​നെ തു​ട​ർ​ന്ന് 14, 15 വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​രേ​ശ​ന് പു​തി​യ ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി ന​ൽ​കി​യ​ത്. മ​ട​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ ച​ട​ങ്ങി​ലാ​ണ് ഓ​ട്ടോ​യു​ടെ താ​ക്കോ​ൽ കൈ​മാ​റി​യ​ത്.
രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം ലീ​ഗ് നേ​താ​വ് ടി.​സി.​എ. റ​ഹ്മാ​ൻ ഓ​ട്ടോ​യു​ടെ താ​ക്കോ​ൽ കൈ​മാ​റി. കെ.​പി. കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. മു​ര​ളി, പി.​കെ. ഫൈ​സ​ൽ, കെ.​വി. സു​ധാ​ക​ര​ൻ, ഒ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി. ​കൃ​ഷ്ണ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ടി.​പി. അ​ഷ്റ​ഫ്, ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം, മൂ​ത്ത​ൽ ക​ണ്ണ​ൻ, വി. ​ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.